Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തര്‍ അമീര്‍ സൗദിയില്‍ എത്തി; ആലിംഗനം ചെയ്ത് സ്വീകരിച്ച് സൗദി കിരീടാവകാശി (വീഡിയോ)

January 05, 2021

January 05, 2021

റിയാദ്: ജി.സി.സിയുടെ 41-ാമത് ഉച്ചകോടിക്കായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദി അറേബ്യയിലെ അല്‍ ഉലയില്‍ എത്തി. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആലിംഗനത്തോടെയാണ് സ്വീകരിച്ചത്.

പ്രതിനിധി സംഘത്തോടൊപ്പമാണ് അമീര്‍ ജി.സി.സി ഉച്ചകോടിക്കായി സൗദിയില്‍ എത്തിയത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിക്കായി അല്‍ ഉലയില്‍ എത്തി. 

ഖത്തറിനും സൗദിക്കും ഇടയിലുള്ള കര-ജല-വ്യോമാതിര്‍ത്തികള്‍ തുറക്കാന്‍ ധാരണയായതായി കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഖത്തര്‍ അമീര്‍ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അമീരി ദിവാന്‍ സ്ഥിരീകരിച്ചത്. 

സൗദി കിരീടാവകാശി നേരിട്ടെത്തി അമീറിനെ സ്വീകരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

ഖത്തര്‍ അമീര്‍ സൗദിയില്‍-വീഡിയോ:


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News