Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹജ്ജ് രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

June 23, 2021

June 23, 2021

ഹജ്ജ് രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

ജിദ്ദ: ഹജ്ജ് രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. സഊദി ഹജ്ജ് മന്ത്രാലയം ആരംഭിച്ച രജിസ്ട്രേഷനാണ് ഇന്ന് രാത്രി 10 മണിയോടെ അവസാനിക്കുക. ഇത്തവണത്തെ ഹജ്ജില്‍ സഊദിയില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമായ 60,000 പേര്‍ക്കാണ് അവസരമുണ്ടാവുകയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വരെ ലഭിച്ച അപേക്ഷകളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഇതുവരെ ലഭിച്ച അപേക്ഷകരില്‍ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാ്ണ.്  രജിസ്ട്രേഷന്‍ അവസാനിച്ചതിന് ശേഷം 25 ന് വെള്ളിയാഴ്ച അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുത്തവരെ മന്ത്രാലയം പ്രഖ്യാപിക്കും. കൊവിഡിനെതിരെ രണ്ടു ഡോസ് വാക്്‌സിനുമെടുത്തവര്‍ക്കും 50 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമായിരിക്കുമാണ് ആദ്യ മുന്‍ഗണന.

 

 


Latest Related News