Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് വിദേശകാര്യമന്ത്രിയുടെ കെയ്‌റോ സന്ദര്‍ശനത്തിന് പിന്നില്‍ ഖത്തറും അറബ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങളുടെ മധ്യസ്ഥ ശ്രമമെന്ന് സൂചന

November 27, 2020

November 27, 2020

കെയ്‌റോ: കുവൈത്ത്  വിദേശകാര്യമന്ത്രി ശൈഖ്  അഹമ്മദ് നാസര്‍ അല്‍-സബ ഈയിടെ  കെയ്‌റോയിലേക്ക് നടത്തിയ ഹ്രസ്വസന്ദര്‍ശനത്തിന്റെ ഉദ്ദേശത്തെ കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങളുമായി കെയ്‌റോയിലെ നിരീക്ഷകര്‍. കുവൈത്തിലെ ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ ദുരവസ്ഥയെ ചൊല്ലി അടുത്തിടെ ഉഭയകക്ഷി ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സന്ദര്‍ശനമാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും ഖത്തറിനെതിരെ ചില അയാൾ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻലിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ഈജിപ്ത് സന്ദർശിച്ചതെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

 

 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബെയ്ഡന്റെ വിജയം സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാൻ കുവൈത്ത് കിണഞ്ഞു ശ്രമിക്കുന്നതായാണ് പൊതുവെയുള്ള വിലയിരുത്തൽ.ഖത്തറും ഖത്തറിനെ ബഹിഷ്‌കരിക്കുന്ന ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ നാല് അയൽ  രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായുള്ള തങ്ങളുടെ പ്രതിബദ്ധതയെ കുറിച്ച് കുവൈത്ത് ആവർത്തിച്ചു സൂചനകൾ നൽകിയിരുന്നു.   

ഖത്തറുമായി അനുരഞ്ജനത്തിനായുള്ള പുതിയ പദ്ധതിയുടെ മാര്‍ഗരേഖ കുവൈത്ത്  അവതരിപ്പിക്കാനുള്ള സാധ്യത ഈജിപ്തില്‍ നിന്നുള്ള വൃത്തങ്ങള്‍ തള്ളുന്നില്ല. കുവൈത്ത്  വിദേശകാര്യ മന്ത്രിയുടെ ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ട കെയ്‌റോ സന്ദര്‍ശനം ഈ വിഷയത്തല്‍ ഈജിപ്തിന്റെ മനസ് അടുത്തറിയാനാണെന്ന് അവര്‍ പറയുന്നു.

പ്രാദേശിക പ്രശ്‌നങ്ങളാല്‍ കെയ്‌റോ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കാരണം ഇത്തവണ അനുരഞ്ജന ശ്രമങ്ങളോട് അവര്‍ അനുകൂലമായി പ്രതികരിക്കാനാണ് സാധ്യതയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. ഖത്തറിന്റെ നിലപാടിനെ  ഉള്‍ക്കൊള്ളുന്നതും അറബ് മേഖലയുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും നിറവേറ്റുന്നതുമായ രാഷ്ട്രീയ നിര്‍ദ്ദേശം കുവൈത്ത്  അവതരിപ്പിച്ചാല്‍ 2017 ൽ തുടങ്ങിയ ഉപരോധം പിൻവലിച്ച്   അനുരഞ്ജനം സാധ്യമാകുമെന്ന്  ഇവര്‍ കരുതുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News