Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഗ്വാണ്ടനാമോയിലെ പീഡനങ്ങൾ വിവരണാതീതം,വിചാരണാ തടവുകാരന്റെ കുറ്റസമ്മതം ചർച്ചയാവുന്നു

October 30, 2021

October 30, 2021

അജു അഷ്‌റഫ് 
ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ ജയിലറകളുടെ പട്ടിക തയ്യാറാക്കിയാൽ പ്രഥമസ്ഥാനത്താണ് 'ഗ്വാണ്ടനാമോ'. ക്യൂബൻ തീരത്ത് അമേരിക്ക സൃഷ്ടിച്ച ഈ ജയിലറയിൽ നേരിടേണ്ടിവന്നത് കൊടിയ പീഡനമാണെന്ന തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗ്വാണ്ടനാമോയിലെ വിചാരണ തടവുകാരനായ മാജിദ് ഖാൻ.. തന്റെ വിചാരണയ്ക്ക് മുന്നോടിയായി കോടതിയിൽ നൽകിയ 39 പേജുകളുള്ള മൊഴിയിലാണ് മജീദ് ഗ്വാണ്ടനാമോയിലെ ഭീകരതകൾ വിശദീകരിച്ചത്.

'ചോദ്യംചെയ്യലിനോട് ഞാൻ സഹകരിക്കുംതോറും അവരുടെ പെരുമാറ്റം പരുക്കനായിക്കൊണ്ടേയിരുന്നു, മരണം ഞാൻ മുന്നിൽ കണ്ടു'. മജീദ് പറയുന്നു. തന്നെ പൂർണനഗ്നനാക്കി തലകീഴായി കെട്ടിതൂക്കിയെന്നും, ശ്വാസമെടുക്കാൻ കഴിയാത്ത വിധത്തിൽ തല ഏറെ നേരം വെള്ളത്തിൽ മുക്കിപ്പിടിച്ചെന്നും, ദിവസങ്ങളോളം ഉറങ്ങാൻ സമ്മതിക്കാതെ ശാരീരികമായി പീഡിപ്പിച്ചെന്നും മാജിദ്  കോടതിക്ക് മുന്നിൽ ബോധിപ്പിച്ചു. ഗ്വാണ്ടനാമോയിലും, അമേരിക്കക്ക് മാത്രമറിയാവുന്ന രഹസ്യകേന്ദ്രങ്ങളിലും മജീദിനെ നിർദാക്ഷിണ്യം തല്ലിച്ചതച്ചു. മജീദിന്റെ തീവ്രവാദബന്ധം സ്ഥിരീകരിക്കപ്പെട്ടതിനാൽ 25 മുതൽ 40 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെങ്കിലും, കുറ്റം സമ്മതിക്കുകയും, അന്വേഷണത്തോട് പൂർണമായും സഹകരിക്കുകയും ചെയ്തതിനാൽ ശിക്ഷ കടുക്കില്ലെന്നാണ് കരുതപ്പെടുന്നത്.

വീണത് സ്വയം കുഴിച്ച കുഴിയിൽ

ഏറെ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നെങ്കിലും, തന്റെ മണ്ടത്തരങ്ങളാണ് തന്നെ ഈ അവസ്ഥയിൽ എത്തിച്ചതെന്നാണ് മാജിദ് വിശ്വസിക്കുന്നത്. തൊണ്ണൂറുകളിൽ കുടുംബത്തിന്റെ കൂടെ അമേരിക്കയിലേക്ക് ചേക്കേറിയതാണ്മാജിദ്. ബാൾട്ടിമോർ ഹൈസ്‌കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം വാഷിംഗ്ടണിൽ തന്നെ മജീദിന് ജോലിയും ലഭിച്ചു. 2001 സെപ്റ്റംബർ 11 ന് വേൾഡ് ട്രേഡ് സെന്റർ കത്തിയമരുമ്പോൾ സ്വന്തം ഓഫീസിലിരുന്ന് മജീദും ആ കാഴ്ച കണ്ടു. തൊട്ടടുത്ത വർഷം ജന്മനാടായ പാക്കിസ്ഥാനിലേക്ക് നടത്തിയ സന്ദർശനമാണ് മജീദിന്റെ ജീവിതം മാറ്റിമറിച്ചത്. അൽക്വയ്ദയുമായി ബന്ധമുള്ള തന്റെ കുടുംബാംഗങ്ങളെ കണ്ടുമുട്ടിയ മാജിദ്ദ് അവരുടെ വാക്കുകളിൽ വീണുപോവുകയായിരുന്നു. 'അവരെനിക്ക് പാപമോക്ഷം വാഗ്ദാനം ചെയ്തു,ഞാൻ അവർക്കൊപ്പം ചേർന്നു, ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് ഞാനന്ന് ചെയ്തത്.' മാജിദ് ഓർത്തെടുത്തു. 2003 ൽ മജീദിനെ അറസ്റ്റ് ചെയ്യുകയും 2006 വരെ വിവിധ ജയിലുകളിൽ ചോദ്യം ചെയ്ത ശേഷം ഗ്വാണ്ടനാമോയിലേക്ക് അയക്കുകയും ചെയ്തു. അൽക്വയ്ദക്കായി പ്രവർത്തിച്ചിട്ടുണ്ടെന്നും, നടക്കാതെ പോയ പല ആക്രമണങ്ങളുടെയും പദ്ധതികളിൽ താനും ഉൾപെട്ടിരുന്നുവെന്നും മാജിദ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുറ്റങ്ങളൊക്കെയും ഏറ്റുപറഞ്ഞതിനാൽ കോടതി തന്നോട് കരുണ കാണിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് നാൽപത്തിയൊന്നുകാരനായ മാജിദ് തന്റെ മൊഴി അവസാനിപ്പിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക


Latest Related News