Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിലെ പള്ളികളിൽ ഇന്ന് ജുമുഅ-ളുഹർ നമസ്കാരം ഉണ്ടാവില്ല 

June 19, 2020

June 19, 2020

ദോഹ : ഇന്ന് വെള്ളിയാഴ്ച്ച ആയതിനാല്‍ ഖത്തറിലെ മുസ്‌ലിം പള്ളികളിൽ ളുഹര്‍ നമസ്കാരം (മധ്യാഹ്ന പ്രധാന) ഉണ്ടായിരിക്കില്ലെന്ന്  ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണം നീക്കുന്നതിന്റെ ആദ്യഘട്ടമായ ജൂണ്‍ 15 മുതല്‍ ഖത്തറിലെ 500 ഓളം പള്ളികൾ പ്രാർത്ഥനക്കായി തുറന്നെങ്കിലും വെള്ളിയാഴ്ച്ചകളിലെ ജുമുഅ നമസ്‌കാരം ഉണ്ടാവില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതനുസരിച്ച് ജൂണ്‍ 15 മുതല്‍ തുറന്ന പള്ളികളിൽ  ഇന്ന്  ജുമുഅ നമസ്‌കാരമോ ളുഹര്‍ നമസ്‌കാരമോ ഉണ്ടാവില്ല. പകരം വിശ്വാസികള്‍ വീട്ടില്‍ വച്ച് ളുഹര്‍ നമസ്‌കരിക്കണമെന്നും മറ്റു സമയങ്ങളിലെ നമസ്‌കാരങ്ങള്‍ പതിവ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കുമെന്നും ഔഖാഫ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    
 
 


Latest Related News