Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബഹ്‌റൈനിലെ ജയിലിൽ നിരാഹാര സമരം തുടരുന്ന ഡോ അബ്ദുൽ ജലീൽ അൽ-സിംഗസെയെ ഉടൻ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടന

August 13, 2022

August 13, 2022

മനാമ ബഹ്‌റൈനിലെ ജയിലിൽ 400 ദിവസമായി നിരാഹാര സമരം തുടരുന്ന ഡോ അബ്ദുൽ ജലീൽ അൽ-സിംഗസെയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും മനുഷ്യാവകാശ സംഘടന കത്തയച്ചു.അൽ-സിംഗേസിനെ ഉടൻ നിരുപാധികം മോചിപ്പിക്കണമെന്നും തടവിൽ കഴിയുന്ന അദ്ദേഹത്തിന്  വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും 'ഫ്രീഡം ഹൌസ്' എന്ന മനുഷ്യാവകാശ സംഘടന ഭരണാധികാരികളോട് ആവശ്യപ്പെട്ടു.രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്ന നിലയിലെത്തിയതിനാൽ അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

2011ൽ ബഹ്‌റൈനിൽ ജനാധിപത്യ പരിഷ്‌കരണം ആവശ്യപ്പെട്ട് നടത്തിയ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് 60 കാരനായ അബ്ദുൾ ജലീൽ അൽ-സിംഗസെയെ ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു ജയിലിലടക്കുകയായിരുന്നു.

2021 ജൂലൈ 8 മുതൽ അൽ-സിംഗേസ് ജയിലിൽ നിരാഹാര സമരത്തിലാണ്.ഖര രൂപത്തിലുള്ള ഭക്ഷണം കഴിക്കാതെ തുടരുന്ന നിരാഹാര സമരം ഇപ്പോൾ 400 ദിവസങ്ങൾ പിന്നിട്ടു.ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന രംഗത്തെത്തിയത്.

അബ്ദുൾഹാദി അൽ-ഖവാജ, നാജി ഫതീൽ എന്നിവരുൾപ്പെടെ ബഹ്‌റൈനിൽ അന്യായമായി തടവിലാക്കപ്പെട്ട മറ്റ് മനുഷ്യാവകാശ പ്രവർത്തകരെയും അൽ-സിംഗേസിനെയും മോചിപ്പിക്കണമെന്ന് 2022 ജൂലൈയിൽ യുഎൻ മനുഷ്യാവകാശ സമിതിയും ബഹ്‌റൈൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomclu എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News