Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിൽ കോവിഡ് പിഴയടയ്ക്കാത്തവർ കുടുങ്ങും,പതിനഞ്ചു ദിവസത്തിനകം 10,000 റിയാൽ അടക്കണമെന്ന് അവസാന മുന്നറിയിപ്പ്

December 21, 2022

December 21, 2022

ന്യൂസ്‌റൂം ബ്യുറോ
റിയാദ് :സൗദിയിൽ കോവിഡ് കാലത്തെ നിർദേശങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തപ്പെട്ടിട്ടും അടക്കാതെ 'മുങ്ങി'നടക്കുന്നവർ ഇപ്പോൾ ആശങ്കയോടെ നെട്ടോട്ടമോടുകയാണ്.പതിനായിരം റിയാല്‍ പിഴ 15 ദിവസത്തിനകം അടക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ  സന്ദേശം കഴിഞ്ഞ ദിവസം പലർക്കും മൊബൈലിൽ ലഭിച്ചതോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലായത്.

2020, 2021 വര്‍ഷങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്  പിഴയടക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പിഴത്തുകയാണ് ഇപ്പോൾ ഇടിത്തീയായി മാറിയത്.ഇത് സംബന്ധിച്ച മുന്നറിയിപ്പ് പലര്‍ക്കും അവരുടെ മൊബൈലുകളില്‍ സന്ദേശമായെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇത്തരം സന്ദേശം പലര്‍ക്കും മൊബൈലുകളില്‍ എത്തിക്കഴിഞ്ഞു. ഫൈനല്‍ വാര്‍ണിംഗ് ആണെന്നും ഇന്നു മുതല്‍ 15 ദിവസത്തിനകം നിശ്ചിത ബില്‍ നമ്പര്‍ വഴി പതിനായിരം റിയാല്‍ അടക്കണമെന്നുമാണ് സന്ദേശം.
കോവിഡ് സമയത്ത് മാസ്‌ക് ധരിക്കാതിരിക്കല്‍, പെര്‍മിറ്റില്ലാതെ പുറത്തിറങ്ങല്‍ തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് അന്ന് പിഴയിട്ടിരുന്നത്. എന്നാല്‍ പിഴ സംബന്ധിച്ച് സന്ദേശം അന്ന് തന്നെ വന്നിരുന്നുവെങ്കിലും ഇഖാമ പുതുക്കുന്നതിനോ റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. അത് കാരണം പലരും പിഴ അടച്ചിട്ടുമില്ല.

എന്നാല്‍ അന്തിമ മുന്നറിയിപ്പെത്തിയ സ്ഥിതിയില്‍ അടക്കാത്തവരുടെ പേരിലുണ്ടായേക്കാവുന്ന നടപടികള്‍ എന്തെന്ന് വ്യക്തമല്ല. ഇവരില്‍ പലരും നേരത്തെ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും പിഴ ഒഴിവായിരുന്നില്ല. അതേസമയം പിഴ പിന്‍വലിച്ച് മാപ്പ് നല്‍കണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പലരും ബന്ധപ്പെട്ടവരോട് ആവശ്യമുന്നയിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News