Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫിഫ അറബ് കപ്പ് : ഗ്രൂപ്പ് ഘട്ടം ഇന്നവസാനിക്കും, സൗദിക്ക് ഇന്ന് ജീവന്മരണപോരാട്ടം

December 07, 2021

December 07, 2021

ദോഹ : പ്രഥമ ഫിഫ അറബ് കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്ന് തിരശീല വീഴും. മത്സരങ്ങൾ പൂർത്തിയായ എ, ബി ഗ്രൂപ്പിലെയും, ഒരു റൗണ്ട് മത്സരം അവശേഷിക്കെ തന്നെ ഡി ഗ്രൂപ്പിലെയും ക്വാർട്ടർ ചിത്രം വ്യക്തമായി കഴിഞ്ഞു. സൗദി, ജോർദാൻ മൊറോക്കോ, ഫലസ്തീൻ എന്നിവരടങ്ങുന്ന സി ഗ്രൂപ്പിലാണ് ഇന്ന് തീപാറും പോരാട്ടങ്ങൾ അരങ്ങേറുന്നത്. 


ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ കഴിയാതിരുന്ന സൗദിക്ക് ഇന്ന് കരുത്തരായ മൊറോക്കോ ആണ് എതിരാളികൾ. രണ്ട് മത്സരങ്ങളും ജയിച്ച് നോക്ക് ഔട്ട് ഘട്ടം ഉറപ്പിച്ച മൊറോക്കോയെ മറികടക്കുക സൗദിക്ക് എളുപ്പമാവില്ല. മത്സരം വിജയിച്ചാലും, ജോർദാൻ ഫലസ്തീൻ മത്സരഫലം കൂടെ അനുകൂലമായാൽ മാത്രമേ സൗദിക്ക് മുന്നേറ്റം സാധ്യമാവൂ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഫലസ്തീനെ നേരിടുന്ന ജോർദാന് വിജയിച്ചാൽ ക്വാർട്ടറിലേക്ക് മുന്നേറാം. ഇന്ത്യൻ സമയം വൈകീട്ട് 8:30 ന് അൽ തുമാമ സ്റ്റേഡിയത്തിൽ ആണ് സൗദി-മൊറോക്കോ മത്സരം. അതേ സമയം തന്നെ സ്റ്റേഡിയം 974 ൽ ആണ് ജോർദാൻ-ഫലസ്തീൻ പോരാട്ടം. ഗ്രൂപ്പ് ഡിയിൽ നടക്കുന്ന തുല്യശക്തികളുടെ പോരാട്ടത്തിൽ ഈജിപ്തും അൾജീരിയയും ഏറ്റുമുട്ടും. ഇരുവരും ക്വാർട്ടർഫൈനലിൽ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചെങ്കിലും, വിജയികൾക്ക് ഗ്രൂപ്പിൽ ഒന്നാമതെത്താൻ കഴിയുമെന്നതിനാൽ വീറും വാശിയും നിറഞ്ഞ പോരിനാവും അൽ ജനൂബ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ആണ് മത്സരം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സുഡാനും ലെബനനും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം 2 ദിവസത്തെ ഇടവേള കഴിഞ്ഞാണ് നോക്ക് ഔട്ട് ഘട്ടം ആരംഭിക്കുക.


Latest Related News