Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിഡിന്റെ ഒമിക്രോൺ വകഭേദം, വ്യാജവാർത്തകൾ പ്രചരിക്കുന്നു

November 28, 2021

November 28, 2021

കോവിഡിൽ നിന്നും ലോകരാജ്യങ്ങൾ കരകയറി വരുന്നതിനിടെ കണ്ടെത്തിയ പുതിയ വകഭേദത്തെ ചുറ്റിപ്പറ്റിയുള്ള വ്യാജസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുന്നു. കോവിഡ് രൗദ്രഭാവത്തിൽ നിറഞ്ഞാടിയ 2019 വർഷത്തിലെ വാർത്തകളിലെ വർഷം മാറ്റിയാണ് സോഷ്യൽ മീഡിയയിൽ ഒരുകൂട്ടർ അനാവശ്യ ഭീതി സൃഷ്ടിക്കുന്നത്. 

സൗദി അറേബ്യയിൽ ലോക്ക്ഡൗൺ ആരംഭിച്ചു, വിമാനസർവീസുകൾ ഒക്കെയും റദ്ധാക്കി, യൂറോപ്പിൽ ആയിരക്കണക്കിനാളുകൾ മരിച്ചുവീഴുന്നു, വ്യാജവാർത്തകളുടെ നിര നീളുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ മിക്ക രാജ്യങ്ങളും നിർത്തി വെച്ചതല്ലാതെ ഒമിക്രോണിന്റെ രംഗപ്രവേശനം ഇതുവരെ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ല എന്നിരിക്കെ, വാട്സപ്പിലൂടെയും മറ്റും പ്രചരിക്കുന്ന ഈ വാർത്തകൾ ആളുകളിൽ അനാവശ്യഭീതിയും സമ്മർദ്ദവും സൃഷ്ടിക്കുകയാണ്. വ്യാജപ്രചരണങ്ങളിൽ വീഴരുതെന്നും, ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ പിന്തുടരാവൂ എന്നും വിവിധരാജ്യങ്ങളുടെ ഭരണത്തലവന്മാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.


Latest Related News