Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
വിദ്വേഷ പ്രസംഗം: ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹുവിനെതിരെ ഫേസ്ബുക്കിന്റെ ശിക്ഷാ നടപടി

September 13, 2019

September 13, 2019

'നമ്മെയെല്ലാം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അറബികളെക്കുറിച്ച്‌' മുന്നറിയിപ്പ് നല്‍കുന്ന സന്ദേശങ്ങള്‍ ഒട്ടോമെറ്റിക്കായി പേജില്‍നിന്നും ലഭിക്കുമായിരുന്നു. ഇതേ തുടർന്നാണ് ഫേസ്‌ബുക്ക് നടപടി സ്വീകരിച്ചത്.

തെൽ അവീവ് : വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഔദ്യോഗിക പേജിലെ ചാറ്റ് സംവിധാനം ഫേസ്ബുക്ക് താല്‍ക്കാലികമായി മരവിപ്പിച്ചു. പേജ് സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം 'നമ്മെയെല്ലാം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അറബികളെക്കുറിച്ച്‌' മുന്നറിയിപ്പ് നല്‍കുന്ന സന്ദേശങ്ങള്‍ ഒട്ടോമെറ്റിക്കായി പേജില്‍നിന്നും ലഭിക്കുമായിരുന്നു. ഇതേ തുടർന്നാണ് ഫേസ്‌ബുക്ക് നടപടി സ്വീകരിച്ചത്.
 

സെപ്റ്റംബര്‍ 17-ന് ഇസ്രായേലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. കടുത്ത മത്സരമാണ് നെതന്യാഹു ഇത്തവണ നേരിടുന്നത്. തീവ്ര മത - ദേശീയ - വലതുപക്ഷ വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്ന തരത്തില്‍ പ്രകോപനപരമായ പല പ്രസ്താവനകളും അദ്ദേഹം നടത്തുന്നുണ്ട്. പലസ്തീന്‍ പൗരന്മാരുടെ രാഷ്ട്രീയ സ്വാധീനത്തെ ഭയപ്പെടണമെന്നാണ് അദ്ദേഹം പ്രധാനമായും പറയുന്നത്. ഇസ്രയേല്‍ ജനസംഖ്യയിയുടെ അഞ്ചിലൊന്നും അറബ് ഇസ്രയേലികളാണ്. 1948ല്‍ ഇസ്രായേല്‍ രൂപീകരണവുമായി ബന്ധപ്പെട്ട യുദ്ധത്തിനുശേഷവും അവിടെ താമസിച്ചു വരുന്നവരാണ് അവര്‍.

നെതന്യാഹുവിന്റെ ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടി നടത്തുന്ന പേജിലെ ഓട്ടോമേറ്റഡ് ചാറ്റ് പ്രവര്‍ത്തനം 24 മണിക്കൂര്‍ നിര്‍ത്തിവച്ചതായി ഫേസ്ബുക്ക് അറിയിച്ചു. നിരീക്ഷണം തുടരുകയാണെന്നും കൂടുതല്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. 'ജൂത രാഷ്ട്രമെന്ന വലതുപക്ഷ നയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കി ശക്തമായ ഇസ്രായേല്‍' എന്ന ആശയമാണ് പേജ് സന്ദര്‍ശിക്കുന്ന ഏല്ലാവര്‍ക്കും അയക്കുന്നത്. എന്നാല്‍ തന്റെ ഓഫീസിലെ ഒരു ജീവനക്കാരന് സംഭവിച്ച അബദ്ധമാണ് അതെന്നാണ് നെതന്യാഹു പ്രതികരിച്ചത്.

താന്‍ അധികാരത്തിലെത്തിയാല്‍ വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രയേലിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.താന്‍ അധികാരത്തിലെത്തിയാല്‍ ഇതിനായി പ്രത്യേക നിയമ നിര്‍മ്മാണം കൊണ്ട് വരുമെന്നായിരുന്നു പ്രഖ്യാപനം. അതിനെതിരെ അറബ് ലോകവും യു.എന്നും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


Latest Related News