Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ അപ്പാർട്ട്മെന്റിൽ സ്ഫോടനവും തീപ്പിടുത്തവും, ഒരാൾക്ക് പരിക്ക്

March 18, 2022

March 18, 2022

റിയാദ് : സൗദി അറേബ്യയിലെ ഒരു അപ്പാർട്ട്മെന്റിൽ സ്ഫോടനമുണ്ടായതായും, ഒരാൾക്ക് പരിക്കേറ്റതായും റിയാദ് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ തീപ്പിടുത്തത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. അൽ യാസ്മിൻ പ്രദേശത്തുള്ള ഒരു കെട്ടിടത്തിലാണ് അപകടമുണ്ടായത്.  

ഉഗ്രശബ്ദത്തോടെ ഉണ്ടായ സ്‌ഫോടനത്തിൽ, കെട്ടിടത്തിന്റെ സമീപത്ത് നിർത്തിയിട്ടിരുന്ന നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വാതകചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ അടുക്കള ഭാഗത്തായിട്ടാണ് സ്ഫോടനം ഉണ്ടായത് എന്നതിനാലാണ് ഉദ്യോഗസ്ഥർ ഇത്തരമൊരു നിഗമനത്തിലെത്തിയത്.


Latest Related News