Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിലും മോൻസൺ സ്റ്റൈൽ തട്ടിപ്പ് , 3300 കോടി മുടക്കി മുഹമ്മദ്ബിൻ സൽമാൻ സ്വന്തമാക്കിയത് വ്യാജചിത്രമെന്ന് റിപ്പോർട്ടുകൾ

November 15, 2021

November 15, 2021

ന്യൂയോര്‍ക്ക്: കേരളത്തിലൊന്നാകെ കോളിളക്കം സൃഷ്ടിച്ച മോൻസൺ മോഡൽ തട്ടിപ്പിന് സൗദി കിരീടാവകാശിയും ഇരയായതായി റിപ്പോർട്ടുകൾ. 3300 കോടി മുടക്കി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാങ്ങിയ പെയിന്റിങ് വ്യാജമാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഡാവിഞ്ചിയുടേതെന്ന് കരുതി വാങ്ങിയ സാല്‍വതര്‍ മുണ്ടി എന്ന പെയിന്റിങ് ഡാവിഞ്ചിയുടേത് അല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഈ പെയിന്റിങ് ഡാവിഞ്ചിയുടേത് അല്ലെന്നും അദ്ദേഹം ഈ പെയിന്റിങിന് മേല്‍നോട്ടം വഹിക്കുക മാത്രമാണ് ചെയ്തതെന്നും പറയപ്പെടുന്നു. ഇതോടെ ലോകത്ത് ഏറ്റവും കൂടിയ മൂല്യത്തില്‍ വിറ്റ പെയിന്റിങിന്റെ വില കുത്തനെ കുറച്ചിരിക്കുകയാണ് മ്യൂസയം. പെയിന്റിങ് വാങ്ങിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

2017 ല്‍ നടന്ന ലേലത്തിലാണ് 'സാല്‍വതോര്‍ മുണ്ടി' മ്യൂസിയത്തില്‍ നിന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രാഡോ മ്യൂസിയം പെയിന്റിംഗിനെ തരംതാഴ്‌ത്തുകയും ഡാവിഞ്ചി ഈ ചിത്രത്തിന് മേല്‍ നോട്ടം വഹിക്കുകയും ആശയങ്ങള്‍ പകര്‍ന്നു നല്‍കുകയും മാത്രമാണ് ചെയ്തതെന്ന് പറയുന്നു. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലുള്ള മ്യൂസിയം ഈ പെയിന്റിംഗിനെ തരംതാഴ്‌ത്തിയതോടെ പെയിന്റംഗിന്റെ വിലയില്‍ വന്‍ ഇടിവുണ്ടായി. ഇതോടെ മുഹമ്മദ് ബിന്‍ സല്‍മാന് കോടികളുടെ നഷ്ടം ഉണ്ടാവുകയും ചെയ്തു. 2005ല്‍ 1175 ഡോളറിന് ന്യൂയോര്‍ക്കിലെ ഒരു ആര്‍ട്ട് ഡീലറില്‍ നിന്നും അമേരിക്ക സ്വന്തമാക്കിയതാണ് ഈ പെയിന്റിംങ്. ബ്രിട്ടീഷ് വിദഗ്ദരാണ് ഈ പെയിന്റിങ് ഡാവിഞ്ചിയുടേതാണെന്ന് പറഞ്ഞത്. പിന്നീട് ഇത് 2011ല്‍ ലണ്ടനിലെ നാഷണല്‍ ഗാലറിയിലേക്ക് മാറ്റി. ഇവിടെ നിന്നും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 127.5 മില്ല്യണ്‍ ഡോളറിന് ഒരു റഷ്യന്‍ കോടീശ്വരന്‍ ഇത് സ്വന്തമാക്കി. പിന്നീടാണ് ഇത് പ്രാഡോ മ്യൂസിയത്തില്‍ എത്തിയത്.


Latest Related News