Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഖത്തറിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

February 25, 2021

February 25, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറിലെ ആരോഗ്യ സേവനങ്ങള്‍ നിയന്ത്രിക്കുന്ന കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇനി മുതല്‍ ഖത്തറിലെ പ്രവാസികള്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാനായി എത്തുന്നവര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നും മന്ത്രിസഭ അറിയിച്ചു. 

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയാണ് പതിവ് മന്ത്രിസഭ യോഗത്തിന് അധ്യക്ഷത വഹിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് അമരീ ദിവാനിലാണ് മന്ത്രിസഭ യോഗം ചേര്‍ന്നത്. 

സംയോജിതവും ഉന്നത ഗുണനിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സംവിധാനം ഉറപ്പുവരുത്തുന്ന തരത്തിലാണ് കരട് നിയമം തയ്യാറാക്കിയത്. താഴെ പറയുന്ന കാര്യങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക: 

• സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ നയങ്ങള്‍, പദ്ധതികള്‍, നടപടിക്രമങ്ങള്‍, സംവിധാനങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ രൂപീകരിക്കുക. 

• ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്ന രോഗികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുക. 

• സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പൗരന്മാര്‍ക്ക് സൗജന്യമായി ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക. 

• അടിസ്ഥാന ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭിക്കുന്നതിന് രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. 

മന്ത്രിസഭ അംഗീകാരം നല്‍കിയ കരട് ആരോഗ്യ നിയമം ശൂറ കൗണ്‍സിലിന് കൈമാറി. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News