Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
പ്രവാസത്തിലെ ആത്മസൗഹൃദം മരണത്തിലും കൈവിട്ടില്ല, യാത്രയായത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ

March 11, 2022

March 11, 2022

നജ്‌റാൻ : ഉറ്റ സുഹൃത്തുക്കളായ പ്രവാസികൾ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ മരണപ്പെട്ടതിന്റെ വേദനയിലാണ് നജ്റാനിലെ പ്രവാസി സമൂഹം. പാണ്ടിക്കാട് മാരട്ടപ്പടി സ്വദേശി മഞ്ഞക്കണ്ടൻ അബ്ദുൾ കരീമും (60), വണ്ടൂർ വാണിയമ്പലം സ്വദേശി ടി.എം.എസ് അബ്ദുൾ ലത്തീഫുമാണ് (58) മരണമടഞ്ഞത്. 

മുപ്പത് വർഷക്കാലത്തോളം പ്രവാസലോകത്ത് കൂട്ടുകാരായിരുന്ന ഇരുവരും, നാട്ടിൽ വെച്ചാണ് മരണമടഞ്ഞത്. ഒരാഴ്ച്ച മുൻപ് നാട്ടിലെത്തിയ അബ്ദുൾ ലത്തീഫ്, ഹൃദയാഘാതം മൂലമാണ് മരിച്ചത്. ക്ഷയരോഗബാധിതനായതിനെ തുടർന്ന് രണ്ട് വർഷം മുൻപാണ് പ്രവാസം മതിയാക്കി കരീം നാട്ടിലെത്തിയത്. നസീറയാണ് അബ്ദുൾ കരീമിന്റെ ഭാര്യ, മൂന്ന് മക്കളുണ്ട്. ഫാത്തിമ സുഹ്റയാണ് ലത്തീഫിന്റെ ഭാര്യ, രണ്ട് മക്കളുണ്ട്.


Latest Related News