Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
എംബസി ഇടപെട്ടു,സൗദിയിൽ ഇന്ത്യക്കാരന്റെ വധശിക്ഷ ഒഴിവായേക്കും

December 04, 2021

December 04, 2021

 റിയാദ് : അടിപിടിക്കിടെ ഈജിപ്ത്യൻ സ്വദേശി കൊല്ലപ്പെട്ട കേസിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന പഞ്ചാബ് സ്വദേശിക്ക് ആശ്വാസവാർത്ത. ഇന്ത്യൻ എംബസി ഇടപെട്ടതോടെ വധശിക്ഷ റദ്ദാക്കി, പകരം ദയാപണം നൽകാൻ കോടതി വിധിക്കുകയായിരുന്നു. പത്ത് ലക്ഷം റിയാലാണ് പഞ്ചാബ് മുഖ്തസർ സ്വദേശിയായ ബൽവീന്ദർ സിംഗിനെ ജയിൽ മോചിതനാക്കാൻ അടക്കേണ്ടത്.

കീഴ്കോടതിയും മേൽകോടതിയും ശിക്ഷ ശരിവെച്ച കേസിൽ ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകളാണ് നിർണായകമായത്. ആറ് മാസത്തെ കാലാവധിയാണ് ബൽവീന്ദറിന്റെ കുടുംബത്തിന് കോടതി നൽകിയിട്ടുള്ളത്. ഈ കാലയളവിനുള്ളിൽ, കൊല്ലപ്പെട്ട ഈദ് ഇബ്രാഹിന്റെ കുടുംബത്തിന് തുക നൽകിയില്ലെങ്കിൽ വധശിക്ഷ നടപ്പാക്കുമെന്നും കോടതി അറിയിച്ചു. രണ്ട് ലക്ഷം റിയാൽ നൽകാമെന്ന് ബൽവീന്ദറിന്റെ സ്പോൺസർ ഏറ്റതിനാൽ കുടുംബം ബാക്കി തുക കണ്ടെത്തിയാൽ മതിയാവും. 2013 ലാണ് തന്നെയും സുഹൃത്തിനെയും കത്തിവീശി ഭീഷണിപ്പെടുത്തിയ ഈദിനെ ബൽവീന്ദർ പ്രാണരക്ഷാർത്ഥം ആക്രമിച്ചത്. കൈവശം കിട്ടിയ വടി എടുത്ത് ഈദിനെ ബൽവീന്ദർ അടിക്കുകയും, മരണം സംഭവിക്കുകയുമാണ് ഉണ്ടായത്.


Latest Related News