Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഇഹ്തിറാസ് ആപ് ചില ഫോണുകളിൽ പണി മുടക്കി, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

June 26, 2020

June 26, 2020

ദോഹ : ഖത്തറിലെ കോവിഡ് തിരിച്ചറിയൽ ആപ്പായ ഇഹ്തിറാസ് ഉപയോഗിക്കുന്ന ചില ഫോണുകളിൽ ഇന്നലെ മുതൽ ആപ്ലിക്കേഷൻ ശരിയായി പ്രവർത്തിക്കാത്തത് പലരിലും ആശയക്കുഴപ്പമുണ്ടാക്കി.ചൈനീസ് കമ്പനികളുടെ മൊബൈൽ ഫോണുകളിലാണ് പ്രധാനമായും ഈ പ്രശ്നം നേരിട്ടത്.ഇതേതുടർന്ന് ആപ് ഡൌൺലോഡ് ചെയ്തവർ വീണ്ടും ആപ് ഉപയോഗിക്കാൻ കഴിയാതെ പ്രയാസത്തിലാവുകയായിരുന്നു.ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക :

  • പ്ലേസ്റ്റോറിൽ പോയി ഇഹ്തിറാസ് അപ്‌ഡേറ്റ് ചെയ്യുക.അൺഇസ്റ്റാൾ ചെയ്യരുത്.
  • ഓൺചെയ്തിരിക്കുന്ന ആപ് പുഷ് സ്റ്റോപ്പ് ചെയ്ത് മൊബൈൽ ഫോൺ റീ സ്റ്റാർട്ട് ചെയ്യുക.
  • ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും ശരിയാവാത്തവരും നിലവിൽ ഇഹ്തിറാസ് ആപ് അൺഇൻസ്റ്റാൾ ചെയ്തവരും ആഭ്യന്തര മന്ത്രാലയത്തിന്റെ ഹെൽപ്ലൈൻ നമ്പറായ 109 ൽ വിളിച്ചു സഹായം തേടുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക          


Latest Related News