Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അതിർത്തികൾ തുറന്നത് കൊണ്ട് ഖത്തറുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് അർത്ഥമില്ലെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ 

January 06, 2021

January 06, 2021

കെയ്‌റോ : ഇന്നലെ ചേർന്ന റിയാദ് ഉച്ചകോടിയിൽ ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നിർണായക കരാറിൽ ഒപ്പുവെച്ചെങ്കിലും ചില അംഗങ്ങൾക്കുള്ള അതൃപ്തിയും ഭിന്നിപ്പും തുടരുന്നതായുള്ള കൂടുതൽ സൂചനകൾ പുറത്തുവരുന്നു. ചില സമ്മർദങ്ങൾക്ക് വഴങ്ങിയാണ് യു.എ.ഇ കരാറിൽ ഒപ്പിട്ടതെന്ന ചില ഒറ്റപ്പെട്ട വിലയിരുത്തലുകൾ പുറത്തുവരുന്നതിനിടെ കരാറിനെതിരെ പരോക്ഷ വിമർശനവുമായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ രംഗത്തെത്തി.കരാറിലെ നിബന്ധനകൾ ഖത്തർ നടപ്പിലാക്കുന്നതിന് അനുസരിച്ചായിരിക്കും അനുരഞ്ജനം പൂർണ തോതിൽ സാധ്യമാവുകയെന്ന ഈജിപ്ഷ്യൻ പത്രമായ അൽ-ഷൊറൂക്ക് റിപ്പോർട്ട് ചെയ്തു.

ഉപരോധം അവസാനിപ്പിക്കുന്നതിന് നേരത്തെ മുന്നോട്ടുവെച്ച  13 നിബന്ധനകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ കുവൈത്തിന്റെ മധ്യസ്ഥതയിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിനാല് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികകളെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിക്കുമെന്നും അൽ-ഷൊറൂക്ക് അഭിപ്രായപ്പെട്ടു.സമ്പൂർണ്ണ അനുരഞ്ജനത്തിലെത്താൻ ചർച്ച ചെയ്യേണ്ട നിബന്ധനകളിൽ ഏറ്റവും പ്രധാനം മുസ്ലീം ബ്രദർഹുഡുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഈജിപ്ഷ്യൻ പത്രം റിപ്പോർട്ട് ചെയ്തു.

അൽജസീറ അടച്ചുപൂട്ടുക,ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങി ഉപരോധ രാജ്യങ്ങൾ നേരത്തെ മുന്നോട്ടു വെച്ച നിബന്ധനകളൊന്നും അംഗീകരിക്കാതെ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കാൻ കഴിഞ്ഞത് ഖത്തറിന്റെ നിശ്ചയ ദാർഢ്യത്തിന്റെയും ഉറച്ച നിലപാടിനെയും വിജയമായാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം,നയതന്ത്ര തർക്കങ്ങൾ നീണ്ടുപോയാലും കര,വ്യോമ,സമുദ്ര അതിർത്തികൾ തുറക്കുന്നതോടെ ഗൾഫ് പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടുമെന്ന് ഉറപ്പാണ്.മേഖലയുടെ സാമ്പത്തിക മേഖലയുടെ മുരടിപ്പ് മാറാനും കൂടുതൽ തൊഴിൽ സാദ്ധ്യതകൾ തുറക്കുന്നതിനും ഇത് കാരണമാവും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News