Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ദുബായിൽ കർശനമായ യാത്രാ നിയന്ത്രണം,മെട്രോ നിർത്തിവെച്ചു 

April 05, 2020

April 05, 2020

ദുബായ് ; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ദുബൈയില്‍ മെട്രോ, ട്രാം സര്‍വിസുകള്‍ രണ്ടാഴ്​ചത്തേക്ക്​ സര്‍വിസ്​ നിര്‍ത്തിവെച്ചു. എന്നാല്‍, അനുമതിയോടെ പുറത്തിറങ്ങുന്നവര്‍ക്ക്​ ബസുകളില്‍ യാത്ര സൗജന്യമാക്കി. ഇതിന്​ പുറമെ ടാക്​സികളില്‍​ 50 ശതമാനം നിരക്കിളവും​ ഏര്‍പ്പെടുത്തി.

ദേശീയ അണുവിമുക്​തമാക്കല്‍ യജ്​ഞം നീട്ടിയതോടെയാണ്​ റോഡ്​ ട്രാന്‍സ്​പോര്‍ട്ട്​ അതോറിറ്റിയുടെ (ആര്‍.ടി.എ) തീരുമാനം. നേരത്തെ, മെട്രോ യാത്രക്കാര്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൃത്യമായ അകലത്തില്‍ മാത്രമെ യാത്രക്കാരെ അനുവദിച്ചിരുന്നുള്ളൂ. മെട്രോയുടെ യാത്രാ സമയം രാവിലെ ഏഴ്​ മുതല്‍ രാത്രി ഏഴ്​ വരെയായി പരിമിതപ്പെടുത്തിയിരുന്നു.

ഇതിന്​ പിന്നാലെയാണ്​ സര്‍വിസ്​ പൂര്‍ണമായും നിര്‍ത്തിവെക്കുന്നത്​. ഒാരോ സര്‍വിസ്​ കഴിയു​​േമ്ബാഴും അണുവിമുക്​തമാക്കിയ ശേഷമാണ്​ മെട്രോ സര്‍വിസ്​ നടത്തിയിരുന്നത്​.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News