Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ദുബായിലെ നയിഫ്,അൽറാസ് ലേഖലകളിൽ 24 മണിക്കൂർ ലോക്ഡൗൺ പിൻവലിച്ചു 

April 27, 2020

April 27, 2020

ദുബൈ നഗരത്തിലെ കോവിഡ് ഹോട്ട്സ്പോട്ട് മേഖലകളായിരുന്ന  നായിഫ്, അൽറാസ് പ്രദേശങ്ങളിലെ  പ്രവേശന വിലക്ക് പിൻവലിച്ചു. ഇന്നലെ രാത്രിയാണ് മലയാളികളുടെ പ്രധാന വാണിജ്യ കേന്ദ്രമായ മേഖലകളിൽ  28 ദിവസം നീണ്ടുനിന്ന ലോക് ഡൗൺ പിൻവലിച്ചത്.

നായിഫ്, ആൽറാസ് മേഖലകളെ കോവിഡ് മുക്തമാക്കാൻ പ്രവർത്തിച്ച  സന്നദ്ധ സേനയും പൊലീസിന്റെ വിവിധ വിഭാഗങ്ങളും ഇന്നലെ  രാത്രി നഗരത്തിൽ അണിനിരന്ന് ദേശീയഗാനത്തിന്റെ അകമ്പടിയോടെ  നഗരവാസികളെ അഭിവാദ്യം ചെയ്തു. രണ്ട് ദിവസമായി ഈ മേഖലയിൽ  പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. 28 ദിവസം ഇവിടെ നിന്ന് ആർക്കും പുറത്തുപോകാനോ പുറത്തുള്ളവർക്ക് ഇവിടേക്ക് വരാനോ അനുമതിയുണ്ടായിരുന്നില്ല.

പ്രവേശന വിലക്ക് പിൻവലിച്ചെങ്കിലും രാത്രി 10 മുതൽ രാവിലെ 6 വരെ മറ്റിടങ്ങളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ ഇവിടെയും തുടരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News