Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം,പത്തു പേർക്ക് പരിക്കേറ്റു

October 09, 2021

October 09, 2021

റിയാദ്: സൗദിയിലെ ജിസാൻ കിങ് അബ്ദുള്ള വിമാനത്താവളത്തിലേക്ക് ഹൂതികളയച്ച ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ആണ് വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിന്റെ ചില്ലുകൾ തകർന്നു. യാത്രക്കാരും വിമാനത്താവള ജീവനക്കാരുമടക്കം ആറ് സൗദി പൗരന്മാർക്കും വിമാനത്താവള ജീവനക്കാരായ മൂന്ന് ബംഗ്ലാദേശികൾക്കും ഒരു സുഡാനി പൗരനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഹൂതികളാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. സംഭവത്തിന് ശേഷം വിമാന സർവീസുകൾ സാധാരണ നിലയിൽ ആയിട്ടുണ്ട്.

യമൻ അതിർത്തിയോട് ചേർന്നുള്ള അബഹ, ജിസാൻ വിമാനത്താവളങ്ങളെ ലക്ഷ്യം വെച്ച് ഹൂതികൾ ആക്രമണം നടത്തുന്നത് പതിവായിട്ടുണ്ട്. സൗദി സഖ്യസേന മിസൈൽ പ്രതിരോധ സംവിധാനമുപയോഗിച്ച് ഇവ തകർക്കാറാണ് പതിവ്. യമനിലെ യുദ്ധം അവസാനിപ്പിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങളുമായി ഹൂതികൾ സഹകരിക്കാത്തതിനാൽ ഏറ്റുമുട്ടൽ നീളുകയാണ്. ആക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങളും സൗദിക്കൊപ്പം രംഗത്തുണ്ട്.

Tags#Saudi#Arabia#Houti#Drone#attack#Newsroom#malayalamNews

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക. 


Latest Related News