Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
പരിക്കേറ്റ ഡ്രൈവറും മരിച്ചു, സൗദിയിൽ കാർ ഒട്ടകത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി

November 11, 2021

November 11, 2021

ജിദ്ദ : സൗദിയിൽ കാർ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവറും മരിച്ചു. മലപ്പുറം പുകയൂർ സ്വദേശിയായ കൊളക്കാടൻ അബ്ദുൾ റഊഫ് (37) ആണ് മരിച്ചത്. കഴിഞ്ഞ എട്ടുവർഷമായി ജിദ്ദ ഷറഫിയ്യയിലെ മൗലവി ജനറൽ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു റഊഫ്. മലപ്പുറം തുവ്വൂർ സ്വദേശി റിഷാദ് അലി നേരത്തെ മരണമടഞ്ഞിരുന്നു. ഞായറാഴ്ച മദീനയിൽ നിന്നും ജിദ്ദയിലേക്ക് മടങ്ങവേ ആണ് ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ അപകടത്തിൽ പെട്ടത്. 

അപകടത്തിൽ പരിക്കേറ്റ ഫർസീന, ഇവരുടെ നാട്ടുകാരനായ നൗഫലിന്റെ ഭാര്യാമാതാവ് റംല എന്നിവർ ജിദ്ദ ഒബ്ഹൂറിലെ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. മരിച്ച റിഷാദ് അലിയുടെ മൂന്ന് വയസുള്ള മകളും, നൗഫലിന്റെ ഭാര്യ റിൻസിലയും നേരത്തെ ആശുപത്രി വിട്ടിരുന്നു. റിൻസിലയുടെ സഹോദരനും സുഖം പ്രാപിച്ചു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.


Latest Related News