Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഫലസ്തീൻ യുവാവിന്റെ സംസ്കാര ചടങ്ങുകൾക്ക് നേരെ ആക്രമണം,എഴുപതോളം ഫലസ്തീനികൾക്ക് പരിക്കേറ്റു

May 18, 2022

May 18, 2022

ഗസ : ഫലസ്തീൻ യുവാവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്ക് നേരെ ഇസ്രായേൽ പോലീസ് നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.ഏപ്രിൽ 22 ന് ജറുസലേമിലെ പള്ളി കോമ്പൗണ്ടിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ പോലീസ് നടത്തിയ ആക്രമണത്തിൽ വാലിദ് അൽ-ഷെരീഫ് എന്ന യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച മരണപ്പെടുകയായിരുന്നു.

തിങ്കളാഴ്ച ഷെരീഫിന്റെ മൃതദേഹവുമായി നടന്ന വിലാപ യാത്രക്ക് നേരെ ഇസ്രായേൽ പോലീസ് കണ്ണീർ വാതക കാനിസ്റ്ററുകളും റബ്ബർ പൊതിഞ്ഞ ബുള്ളറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.എഴുപത് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

റബ്ബർ പൊതിഞ്ഞ ബുള്ളറ്റ് ഉപയോഗിച്ച് പോലീസ് ഷെരീഫിന്റെ  തലയ്ക്ക് വെടിവെക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളും ഷെരീഫിന്റെ കുടുംബവും പറയുന്നത്.അതേസമയം നിലത്തുവീണ് പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്നാണ് ഇസ്രായേൽ അധികൃതരുടെ ഭാഷ്യം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News