Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിലേക്ക് തിരിച്ചുവരാൻ അനുമതി 

December 01, 2020

December 01, 2020

കുവൈത്ത്​ സിറ്റി: നിലവില്‍ നേരിട്ട്​ വിമാന സര്‍വീസ്​ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന്​ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക്​ കുവൈത്തിലേക്ക്​ തിരിച്ചുവരാൻ അനുമതി. രണ്ടാഴ്​ച ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീനില്‍ ഇരിക്കണമെന്ന നിബന്ധനയോടെയാണ്​ ഡിസംബര്‍ ഏഴുമുതല്‍ രാജ്യത്തേക്ക് വരാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്​. വിമാന ടിക്കറ്റിന്റെയും  കൊറന്റൈന്റെയും ചെലവ്​ സ്​പോണ്‍സര്‍ വഹിക്കണം. കോവിഡ്​ പരിശോധന സര്‍ക്കാര്‍ ചെലവില്‍ നടത്തും. സ്​പോണ്‍സര്‍ വഹിക്കേണ്ട ചെലവ്​ രണ്ടു തവണയായി നല്‍കിയാല്‍ മതിയാവും എന്നാണ്​ വിവരം.

വിമാന ടിക്കറ്റ്​ തുക ആദ്യം നല്‍കുകയും ക്വാറന്‍റീന്‍ ചെലവ്​ രണ്ടാം ഘട്ടമായി തൊഴിലാളി ഇവിടെ എത്തിയതിന്​ ശേഷവും നല്‍കുക എന്ന രീതിയിലാണ്​ ക്രമീകരണം.

ഡിസംബര്‍ ഏഴുമുതല്‍ വരാന്‍ മന്ത്രിസഭ അനുമതി നല്‍കിയ സ്ഥിതിക്ക്​ ഇനി ബന്ധപ്പെട്ട വകുപ്പുകള്‍ അതനുസരിച്ച്‌​ പദ്ധതി തയാറാക്കും. അവധിക്ക്​ നാട്ടില്‍ പോയ ഗാര്‍ഹികത്തൊഴിലാളി​കളെ തിരിച്ചെത്തിക്കാനാണ്​ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്​തമായി പദ്ധതി തയാറാക്കിയത്​. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്​, നേപ്പാള്‍, ഫിലിപ്പീന്‍സ്​ എന്നിവിടങ്ങളില്‍നിന്നുള്ളവരെയാണ്​ ആദ്യഘട്ടത്തില്‍ കൊണ്ടുവരിക.ഇന്ത്യയില്‍നിന്നുള്ളവര്‍ക്കാണ്​ ആദ്യ പരിഗണന. ഇഖാമ കാലാവധിയുള്ളവരെയാണ്​ ആദ്യഘട്ടത്തില്‍ വരാന്‍ അനുവദിക്കുക. ഇതിനായി സ്​പോണ്‍സര്‍മാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്​ഫോമില്‍ രജിസ്​റ്റര്‍ ചെയ്യണം. കുവൈത്ത്​ എയര്‍വേയ്​സ്​, ജസീറ എയര്‍വേയ്​സ്​ എന്നിവയാണ്​ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുക. സ്​പോണ്‍സര്‍മാര്‍ക്ക്​ രജിസ്​റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്​ഫോം അടുത്ത ദിവസം തയാറാക്കും.

പ്രതിദിനം 600 ​വരെ ​ജോലിക്കാരെ കൊണ്ടുവരാനാണ്​ അധികൃതര്‍ ശ്രമിക്കുന്നത്​. അവധിക്ക്​ പോയ വീട്ടുജോലിക്കാര്‍ക്ക്​ തിരിച്ചുവരാന്‍ കഴിയാത്തത്​ ഈ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്​ടിച്ചിട്ടുണ്ട്​. തുടര്‍ന്നാണ്​ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക്​ മന്ത്രിസഭ നിര്‍ദേശം നല്‍കിയത്​. ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്​, ആഭ്യന്തര മന്ത്രാലയം, മാന്‍പവര്‍ അതോറിറ്റി എന്നിവ ചേര്‍ന്നാണ്​ തൊഴിലാളികളുടെ മടങ്ങിവരവിന്​ പദ്ധതി തയാറാക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 

 

 


Latest Related News