Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ദോഹയിലെ അൽഗറാഫ സർവീസ് റോഡ് ഭാഗികമായി അടച്ചു 

August 03, 2020

August 03, 2020

ദോഹ : അല്‍ ഗറാഫ സര്‍വിസ് റോഡിലേക്കും ഥാനി ബിന്‍ ജാസിം സ്ട്രീറ്റിലേക്കുമുള്ള അല്‍ ഗറാഫ അണ്ടര്‍പാസ് സെക്കന്‍ഡ് റാംപ് എക്സിറ്റ് മൂന്നാഴ്ചത്തേക്ക് അടച്ചിട്ടു. ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായി നടക്കുന്ന റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണമെന്നും പൊതു മരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു.

അല്‍ ഗറാഫ അണ്ടര്‍പാസില്‍ നിന്നും ഥാനി ബിന്‍ ജാസിം സ്ട്രീറ്റിലേക്കുള്ളവര്‍ ഫസ്റ്റ് എക്സിറ്റ് റാംപിലൂടെ ടില്‍റ്റഡ് ഇന്‍റര്‍ചേഞ്ചിലേക്ക് എത്തണം. ഗതാഗത ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി അടയാളങ്ങളും നിര്‍ദേശങ്ങളും അശ്ഗാല്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനമുപയോഗിക്കുന്നവര്‍ സുരക്ഷക്ക് മുന്‍ഗണന നല്‍കി ഗതാഗത നിയമങ്ങള്‍ പാലിച്ച്‌ വാഹനമോടിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News