Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ അടച്ചു പൂട്ടുമെന്ന് അറിയിപ്പ്,ആശങ്കയോടെ രക്ഷിതാക്കൾ

October 31, 2019

October 31, 2019

ദോഹ : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ ഈ അധ്യയന വർഷത്തോടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി രക്ഷിതാക്കൾക്ക് വാട്സ് ആപ് സന്ദേശം ലഭിച്ചു.ഇന്നലെ ഉച്ചയോടെയാണ് സ്‌കൂളിൽ പഠിക്കുന്ന രക്ഷിതാക്കളുടെ മൊബൈൽ ഫോണിലേക്ക് ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചത്.ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ 2019 - 2020 അധ്യയന വർഷത്തോടെ സ്‌കൂളിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികൾക്ക് മറ്റു സ്‌കൂളുകളിൽ സീറ്റ് ഉറപ്പുവരുത്തണമെന്നുമാണ് അറിയിപ്പിലുള്ളത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും മറ്റെന്തെങ്കിലും പുരോഗതിയുണ്ടെങ്കിൽ അടുത്ത ദിവസങ്ങൾക്കുള്ളിൽ അറിയിക്കാമെന്നും വാട്സ് ആപ്പ് . അതേസമയം,ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലറോ മറ്റെന്തെങ്കിലും വിവരങ്ങളോ രക്ഷിതാക്കൾക്ക് ലഭിച്ചിട്ടില്ല.അതുകൊണ്ടു തന്നെ വാട്സ്ആപ്പ് സന്ദേശം സത്യമാണോ എന്നറിയാൻ കഴിയാതെ രക്ഷിതാക്കളിൽ പലരും ആശങ്കയിലായി.വിവരമറിയാൻ സ്‌കൂളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ചില രക്ഷിതാക്കൾ 'ന്യൂസ്റൂമി' നോട് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ മിക്ക സ്‌കൂളുകളിലും പത്ത്,പന്ത്രണ്ട് ക്ളാസുകളിൽ പുതുതായി പ്രവേശനം ലഭിക്കാൻ എളുപ്പമല്ല.അതുകൊണ്ടു തന്നെ ഈ അധ്യയന വർഷം ഒൻപത്,പതിനൊന്ന് ക്ലാസുകളിൽ പഠനം പൂർത്തിയാക്കുന്ന കുട്ടികളുടെ ഭാവി പഠനം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.താലിബ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.ഇന്ത്യൻ സി.ബി.എസ്.സി കരിക്കുലം പിന്തുടരുന്ന സ്‌കൂളിൽ കെ.ജി-1 മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണുള്ളത്.2005 ലാണ് സ്‌കൂൾ പ്രവർത്തനം തുടങ്ങിയത്.

സ്‌കൂൾ പൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം അറിവായിട്ടില്ല.സ്‌കൂൾ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച വിശദീകരണം തേടിയെങ്കിലും ആരും പ്രതികരിക്കാൻ തയാറായില്ല. ഫീസ് വർധിപ്പിക്കാൻ മാനേജ്‌മെന്റ് മന്ത്രാലയത്തിൽ അപേക്ഷിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചിരുന്നതായാണ് അനൗദ്യോഗിക വിവരം. സാമ്പത്തിക കാരണങ്ങളാവാം ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.സ്‌കൂൾ അടക്കുന്ന വിവരം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നുമാണ് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചത്.


Latest Related News