Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിന്‍ സൈറ്റില്‍ പ്രവാസികള്‍ക്ക് തിരുത്താന്‍ സൗകര്യം: ജാഗ്രതയോടെ തിരുത്താം, ഒറ്റത്തവണ അവസരം

July 28, 2021

July 28, 2021

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം.
ഒന്നാം ഡോസിനും രണ്ടാം ഡോസിനും വ്യത്യസ്ത സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍,  വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാത്തവര്‍, പാസ്‌പോര്‍ട്ട് നമ്പറിലോ മറ്റു വിവരങ്ങളിലോ തെറ്റുള്ളവര്‍ മുതലായവര്‍ക്കാണ് പ്രശ്‌നം പരിഹരിച്ച് തെറ്റുതിരുത്താന്‍ അവസരം. ഒപ്പം ബാച്ച് നമ്പറും തിയ്യതിയും ഉള്‍പ്പെടുത്തിയ ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‌ലോഡ് ചെയ്യാനും കോവിനില്‍ സാധിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.
തെറ്റുതിരുത്താന്‍ ഒരൊറ്റ അവസരം മാത്രമാണുള്ളത്. വീണ്ടും തെറ്റിയാല്‍ പിന്നീട് തിരുത്താനാവില്ല.കോവിന്‍ വെബ്സൈറ്റിലെ ഈ ലിങ്കില്‍ (https://selfregistration.cowin.gov.in) എത്തി ഫോണ്‍ നമ്പര്‍ നല്‍കി, ഓടിപി വെരിഫൈ ചെയ്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രൊഫൈല്‍ പേജിലേക്ക് പോകണം. സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസ്, ആഡ് മൈ പാസ്പോര്‍ട്ട് ഡീറ്റേല്‍സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും ഇതില്‍ തിരുത്തല്‍ വരുത്താം.രണ്ട് ഡോസിനും വെവ്വേറെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസില്‍ ക്ലിക്ക് ചെയ്ത ശേഷം മെര്‍ജ്ജ് ചെയ്യേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.

 


Latest Related News