Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കഴിഞ്ഞ വർഷങ്ങളെ പിന്നിലാക്കി കണക്കുകൾ, ഖത്തറിലും കുവൈത്തിലും കോവിഡ് പിടിമുറുക്കുന്നു

January 10, 2022

January 10, 2022

ദോഹ : കോവിഡിന്റെ മൂന്നാം തരംഗം കുവൈത്തിലും ഖത്തറിലും ശക്തമാവുന്നതായി കണക്കുകൾ. ഇരു രാജ്യങ്ങളിലും ഓരോ ദിനവും പുതിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തുന്നത്. 

കഴിഞ്ഞ വർഷത്തിന്റെ അവസാന മാസങ്ങളിൽ അൻപതിൽ താഴെ ആയിരുന്നു കുവൈത്തിലെ പ്രതിദിന കോവിഡ് കേസുകൾ. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2999 കേസുകൾ. 2021 ജൂലൈയിൽ 1993 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കുവൈത്തിൽ, 2022 ജനുവരിയിൽ നാല് തവണ രണ്ടായിരത്തിന് മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. 

ഖത്തറിലെ സ്ഥിതിഗതികളും സമാനമാണ്. 2.8 മില്യൺ മാത്രം ജനസംഖ്യയുള്ള രാജ്യത്ത് ഇക്കഴിഞ്ഞ ശനിയാഴ്ച്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 3487 പുതിയ കോവിഡ് ബാധയാണ്. ആകെ നടത്തിയ ടെസ്റ്റുകളിൽ 10 ശതമാനവും പോസിറ്റീവ് ആയി. 2020 മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 2355 ആയിരുന്നു ഖത്തറിലെ ഇതുവരെയുള്ള റെക്കോർഡ്. എന്നാൽ, മൂന്നാം തരംഗത്തിൽ ദിനേനയുള്ള സമ്പർക്കരോഗികളുടെ എണ്ണം പോലും രണ്ടായിരം കടക്കുന്നുവെന്ന വസ്തുത രാജ്യത്ത് ആശങ്കയുളവാക്കുന്നു.


Latest Related News