Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഖത്തറിലെ കോവിഡ് പ്രതിരോധം : ഇഹ്തിറാസ് ആപ് എല്ലാവർക്കും ഉപയോഗിക്കാൻ കഴിയാത്തതിന് കാരണം ഇതാണ് 

May 21, 2020

May 21, 2020

ദോഹ : കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമാക്കി ഖത്തർ പുറത്തിറക്കിയ മൊബൈൽ ആപ്പായി ഇഹ്തിറാസ് എല്ലാ മൊബൈൽ ഫോണുകളിലും ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന പരാതികൾ വ്യാപകമാവുന്നു.വീടുകളിൽ നിന്നും പുറത്തിറങ്ങുന്ന എല്ലാവരും ആപ് ഡൗൺലോഡ് ചെയ്യണമെന്ന നിബന്ധന കർശനമാക്കിയതോടെ പലരുടെയും മൊബൈൽ ഫോണുകളിൽ ആപ് ഉപയോഗിക്കാൻ കഴിയാത്തതാണ് ആശങ്കയുണ്ടാക്കുന്നത്.ഇക്കാര്യമറിയിച്ച് നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ ന്യൂസ്‌റൂമിനെ ബന്ധപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇഹ്തിറാസ് ആപ്ലിക്കേഷനു പിന്നിൽ പ്രവർത്തിച്ച വിദഗ്ധ സംഘത്തിലെ ചിലരുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിവരങ്ങൾ ഇവയാണ് :

1 - ഐ ഫോണുകളിൽ 6 S- ഓ അതിനു മുകളിലുള്ളതോ ആയ മോഡലുകളിൽ മാത്രമേ നിലവിൽ ഇഹ്തിറാസ് പ്രവർത്തിക്കുകയുള്ളൂ. ഐ.ഒ.എസ് വേർഷൻ കുറഞ്ഞത് 13.1 എങ്കിലും ഉണ്ടായിരിക്കണം.സാധാരണ ഐ 6 ഫോണുകളിൽ നിലവിൽ പ്രവർത്തിക്കില്ല. 

2 - ആൻഡ്രോയിഡ് ഫോണുകളിൽ ആൻഡ്രോയിഡ്‌ 5 ഓ അതിനു മുകളിലുള്ള മോഡലുകളിലോ മാത്രമേ നിലവിൽ ഇഹ്തിറാസ് പ്രവർത്തിക്കൂ.

3 - നിലവിൽ ഖത്തറിൽ താമസ വിസയിലുള്ള സാധുവായ ഐഡി ഉള്ളവർക്ക് മാത്രമേ ആപ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ.

അതേസമയം,കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസ് മെയ് 22 (വെള്ളിയാഴ്ച ) മുതൽ പുറത്തിറങ്ങുന്ന എല്ലാവരും ആപ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശം. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയാണ് ലഭിക്കുക.ഈ സാഹചര്യത്തിൽ ഇത്തരം സാങ്കേതിക പരിമിതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ ഉടൻ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News