Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഖത്തറിൽ കോവിഡ് വാക്സിന് ബുധനാഴ്ച തുടക്കം,ഏഴ് ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യം

December 21, 2020

December 21, 2020

ദോഹ : ഖത്തറിൽ കോവിഡ് പ്രതിരോധ വാക്സിൻ ബുധനാഴ്ച മുതൽ നൽകി തുടങ്ങുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച  രാത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.മുൻഗണനാ ക്രമം അനുസരിച്ചായിരിക്കും വാക്സിൻ നൽകുക.

മുൻഗണനാ ക്രമം അനുസരിച്ച്  തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് വാക്സിൻ സ്വീകരിക്കുന്നതിനുള്ള പ്രാഥമികാരോഗ്യ കേന്ദ്രവും സമയവും മൊബൈൽ ഫോണിൽ എസ്.എം.എസ സന്ദേശം വഴി അറിയിക്കുമെന്ന് ദേശീയ ഹെൽത്ത് സ്ട്രാറ്റജിക് ചെയർമാൻ ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡിസംബർ 23 മുതൽ ജനുവരി 31 വരെയുള്ള ആദ്യഘട്ടത്തിൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവരും ഗാർഹിക പരിചരണത്തിൽ കഴിയുന്നവരുമായ രോഗികൾ,ആരോഗ്യപ്രവർത്തകർ,പതിനാറ് വയസ്സിന് മുകളിൽ പ്രായമുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്നവർ  എന്നിവർക്കാണ് മുൻഗണന നൽകുക.

2021 ഓറെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും നൽകാനുള്ള പ്രതിരോധ വാക്സിൻ ഖത്തറിൽ ലഭ്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഇപ്പോൾ പരിമിതമായ അളവിലുള്ള വാക്സിനുകൾ മാത്രമാണ് ലഭ്യമായതെന്നും ഏറ്റവും ഗുരുതരാവസ്ഥയിലുള്ളവർക്കും വൈറസ് ബാധ മൂലമുള്ള മൂലമുള്ള മരണം കുറക്കാൻ ലക്ഷ്യമാക്കി അപകടസാധ്യത കൂടുതലുള്ള ആളുകൾക്കാണ് മുൻഗണന നൽകുകയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാക്സിനേഷൻ ലഭ്യമാകുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ :

Al Wajba Health Centre
Leabaib Health Center
Al Ruwais Health Center
Umm Slal Health Center
Rawdat Al Khail Health Center
Al Thumama Health Center 
Muaither Health Center

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News