Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
വാർത്ത വ്യാജമാണെന്ന് ഇന്ത്യൻ എംബസി,വാക്സിനെടുത്ത് സന്ദർശക വിസയിൽ ഖത്തറിലേക്ക് വരുന്നവരുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു

July 25, 2021

July 25, 2021

അൻവർ പാലേരി   
ദോഹ : ഇന്ത്യയില്‍ നിന്നെത്തുന്ന, കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് ഖത്തറില്‍ ക്വാറന്റീന്‍ നയങ്ങളില്‍ വീണ്ടും മാറ്റം വരുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.നിലവില്‍ ഖത്തറിലെ പ്രവേശന, ക്വാറന്റീന്‍ നയങ്ങള്‍ പ്രകാരം ഖത്തര്‍ അംഗീകൃത കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഖത്തറില്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇന്ത്യ കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളുടെ പട്ടികയിലായതിനാല്‍ സന്ദര്‍ശക വീസയില്‍ വാക്‌സീനെടുക്കാത്തവര്‍ക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമില്ല. പ്രവേശന, ക്വാറന്റീന്‍ വ്യവസ്ഥകള്‍ അറിയാന്‍: https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx

ഖത്തറിലെ പ്രവേശന നയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും എംബസി ട്വീറ്ററില്‍ നിര്‍ദേശിച്ചു. ഖത്തറിലേയ്ക്കുള്ള യാത്രയ്ക്ക് മുന്‍പ് വിമാനകമ്പനികളുമായും ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം ഉറപ്പാക്കണമെന്നും എംബസി നിര്‍ദേശിച്ചു.

അതേസമയം,ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്നും വാക്സിൻ സ്വീകരിച്ചു വരുന്നവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ കൊറന്റൈൻ ആവശ്യമുണ്ടെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും നിരവധി പേർ റീ ട്വീറ്റ് ചെയ്തു.ഇക്കാര്യത്തിൽ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി കൂടുതൽ വ്യക്തത വരുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

ഇഹ്തിറാസ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത ശേഷം, “പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും 10 ദിവസത്തെ ഹോട്ടൽ കൊറന്റൈൻ നിർബന്ധമാണെന്നും  ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ കൊറന്റൈൻ ബുക്ക് ചെയ്യണമെന്ന നിർദേശമാണ് ലഭിക്കുന്നതെന്നും ഒരു യാത്രക്കാരൻ പ്രതികരിച്ചു.


Latest Related News