Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഫലസ്തീന് മേലുള്ള അധിനിവേശം അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് ക്രിസ്ത്യൻ ചർച്ച് കൗൺസിൽ 

May 15, 2021

May 15, 2021

ജറൂസലം: ഗസ്സയിലും ജറൂസലമിലും ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ നടുക്കമറിയിച്ച്‌ പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ മത നേതാക്കളും സംഘടനകളും. ഇസ്രായേല്‍ അടിയന്തരമായി ആക്രമണം അവസാനിപ്പിച്ച്‌ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

” ഫലസ്തീനില്‍ പ്രതിദിനം കൂടുതല്‍ രൂക്ഷമാകുന്ന ആക്രമണങ്ങള്‍ നീണ്ട ഏഴു പതിറ്റാണ്ടായി ആ മണ്ണില്‍ തുടരുന്ന അടിച്ചമര്‍ത്തലിന്‍റെയും സമ്മര്‍ദങ്ങളുടെയും അനിവാര്യ ഫലം മാത്രമാണ്”- മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു .

”ഫലസ്തീനി ജനതക്കു മേലുള്ള അധിനിവേശത്തില്‍ നിന്ന് പിന്‍വലിയലും സ്വാതന്ത്ര്യവും മാന്യതയും പൂര്‍ണ അവകാശങ്ങളും വകവെച്ചുനല്‍കലുമാണ് മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള മാര്‍ഗം. ഹിംസ ഹിംസയും വെറുപ്പ് കൂടുതല്‍ വെറുപ്പും തീവ്രവാദം കൂടുതല്‍ തീവ്രവാദവും മാത്രമേ ഉല്‍പാദിപ്പിക്കു. അവകാശ നിഷേധങ്ങള്‍ വിപ്ലവങ്ങളുണ്ടാക്കും. നാശകാരിയായ ഈ സംഭവ പരമ്പര  ഒഴിവാക്കാന്‍ ഓരോരുത്തര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കിയും അടിച്ചമര്‍ത്തപ്പെട്ടവന്‍റെ അവകാശങ്ങളെ അംഗീകരിച്ചും മാത്രമേ സാധിക്കൂ”- പ്രസ്താവനയില്‍ വ്യക്തമാക്കി.

കിഴക്കന്‍ ജറൂസലമിലെ ആക്രമണങ്ങള്‍ ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ജറൂസലമിലെ സഭാനേതൃത്വം കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചു. ”അല്‍ അഖ്സ മസ്ജിദിലും ശൈഖ് ജര്‍റാഹിലുമുള്‍പെടെ നടക്കുന്ന ആശങ്കാജനകമായ സംഭവങ്ങള്‍ സമാധാന നഗരമായ ജറൂസലമിന്‍റെയും നഗരത്തിലെ ജനങ്ങളുടെയും പവിത്രതയെ കളങ്കപ്പെടുത്തുന്നതാണ്. വിശുദ്ധ നഗരമായ ജറൂസലമിന്‍റെ തത്സ്ഥിതി നിലനിര്‍ത്തുകയാണ് എല്ലാ വിഭാഗങ്ങളും വേണ്ടത്. തീവ്ര വലതുപക്ഷ വിഭാഗങ്ങളുടെ പിന്തുണയോടെ മൂര്‍ഛിക്കുന്ന സംഘര്‍ഷം ജറൂസലമിനു ചുറ്റുമുള്ള നിര്‍മല യാഥാര്‍ഥ്യങ്ങളെ അപകടപ്പെടുത്തും”- പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ഇതിന് പുറമെ , ”ശൈഖ് ജര്‍റാഹില്‍ ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കല്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത മനുഷ്യാവകാശ ലംഘനമാണെ”ന്ന് ജറൂസലമിലെ ലാറ്റിന്‍ പാട്രിയാര്‍ക്കേറ്റ് വ്യക്തമാക്കി.

”ആരാധനക്കെത്തിയവര്‍ക്കു നേരെയുള്ള ആക്രമണം വിശുദ്ധ സ്ഥലങ്ങളില്‍ സ്വൈരമായി ആരാധന നിര്‍വഹിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ് ഹനിച്ചത്. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ മൂന്നു മതങ്ങളുടെയും വിശുദ്ധ നഗരമാണിത്. നിലവിലെ രാജ്യാന്തര ചട്ടങ്ങളും യു.എന്‍ പ്രമേയങ്ങളും പ്രകാരം ഫലസ്തീനികളായ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും സ്വാതന്ത്ര്യത്തിലും സമത്വത്തിലും സമാധാനത്തിലുമധിഷ്ഠിതമായ ഭാവി രൂപപ്പെടുത്താന്‍ അവകാശമുണ്ട്”- പ്രസ്താവന പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News