Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിലെ ടാക്സി നിരക്കിൽ വർധന, മിനിമം ചാർജ് ഇരട്ടിയാക്കി

March 14, 2022

March 14, 2022

റിയാദ് : സൗദിയിലെ ടാക്സി ചാർജുകളിൽ മാറ്റം വരുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം. നേരത്തെ, പൊതു ടാക്സികളുടെ മിനിമം ചാർജ് അഞ്ച് റിയാൽ ആയിരുന്നു. ഇത് പത്ത് റിയാൽ ആക്കി വർധിപ്പിച്ചിട്ടുണ്ട്. നാല് പേർ യാത്ര ചെയ്യുന്ന വാഹനത്തിൽ യാത്രക്കാരിനി പത്ത് റിയാൽ മിനിമം നൽകണം. ഓരോ കിലോമീറ്ററിനും ഈടാക്കുന്ന ചാർജിലും വർധനവുണ്ട്. 

ഒരു കിലോമീറ്ററിന് ഇതുവരെ 1.8 റിയാൽ ആയിരുന്നു നൽകേണ്ടിയിരുന്നത്. ഇത് 2.1 റിയാലായി ഉയർത്തി. വെയ്റ്റിങ് ചാർജ് 0.8 റിയാലിൽ നിന്നും 0.9 റിയാൽ ആക്കിയിട്ടുണ്ട്. നാലിലധികം ആളുകൾക്ക് യാത്ര ചെയ്യാവുന്ന പൊതുടാക്സികളുടെ നിരക്കിലും സമാനമായ വർധനവുണ്ട്. ഇവയുടെ മിനിമം ചാർജ് 6 റിയാലിൽ നിന്നും 7.3 റിയാലായി വർധിപ്പിച്ചപ്പോൾ, കിലോമീറ്റർ നിരക്ക് 2 റിയാലിൽ നിന്നും 2.4 റിയാലാക്കി മാറ്റി. വലിയ ടാക്സികളുടെ വെയ്റ്റിംഗ് ചാർജിലും .2 റിയാലിന്റെ വർധനവുണ്ട്. ഇന്ധനവില ക്രമാതീതമായി ഉയർന്നതാണ് ടാക്സി നിരക്കിലെ മാറ്റത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.


Latest Related News