Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
പുതിയ ബാഗേജ് സംവിധാനത്തെ പറ്റി അറിഞ്ഞില്ല, സൗദിയിലെ 'ഗൾഫ് എയർ' യാത്രക്കാർക്ക് ബാഗേജ് ഉപേക്ഷിക്കേണ്ടി വന്നതായി പരാതി

April 09, 2022

April 09, 2022

റിയാദ് : ഗൾഫ് എയർ വിമാനസർവീസിന്റെ പുതിയ ബാഗേജ് നിയമം പ്രവാസികളെ കുരുക്കിലാക്കിയതായി ആക്ഷേപം. മാർച്ച്‌ 28 ന് പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, കാർഡ് ബോർഡ് പെട്ടികളിൽ ലഗേജ് കൊണ്ടുപോവാൻ അനുവദിക്കില്ല എന്നാണ് ഗൾഫ് എയറിന്റെ നിലപാട്. എന്നാൽ, ഇത്തരമൊരു നിയമത്തെ പറ്റി അറിയിച്ചിട്ടില്ലെന്ന് പ്രവാസികൾ പ്രതികരിച്ചു. 

പുതിയ നിയമം അറിയാതെ കാർഡ് ബോർഡ് പെട്ടിയിലെ ലഗേജുമായി വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ ഒന്നുകിൽ ലഗേജ് ഉപേക്ഷിക്കുകയോ, അല്ലെങ്കിൽ സൂട്ട്കേസ് സംഘടിപ്പിച്ച് ലഗേജ് അതിലേക്ക് മാറ്റുകയോ ചെയ്യണം. വിമാനത്താവളത്തിനുള്ളിൽ സൂട്ട്കേസ് സംഘടിപ്പിക്കുക എളുപ്പമല്ലാത്തതിനാൽ പലരും ലഗേജ് ഉപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവിൽ. ഇന്ത്യൻ സെക്ടറിലെ യാത്രക്കാർക്ക് മാത്രമായാണ് ഗൾഫ് എയർ ഇത്തരമൊരു സർക്കുലർ ഇറക്കിയിരിക്കുന്നത്.


Latest Related News