Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിലെ തെരുവു നായ്ക്കളെ മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ക്യാമ്പെയിന്‍ ആരംഭിച്ചു (ചിത്രങ്ങള്‍)

February 11, 2021

February 11, 2021

ദോഹ: ഖത്തറിലെ തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളെ മുന്‍സിപ്പാലിറ്റി-പരിസ്ഥിതി വകുപ്പിന്റെ പ്രത്യേക മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ക്യാമ്പെയിന്‍ ആരംഭിച്ചു. മന്ത്രാലയത്തിലെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ക്യാറ്റ് ആന്‍ഡ് ഡോഗ്‌സ് കണ്‍ട്രോള്‍ യൂണിറ്റാണ് ഫോറന്‍സിക് സഹകരണത്തോടെ 'റെഫ്ഖ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട്  ക്യാമ്പെയിന്‍ നടത്തുന്നത്. 

'മൃഗക്ഷേമത്തിനായുള്ള എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ടുള്ളതാണ് തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രങ്ങള്‍. ഇവിടെ നായ്ക്കള്‍ക്ക് വൈദ്യസഹായം, പോഷകാഹാരം, വെള്ളം, പ്രതിരോധ കുത്തിവയ്പ്പുകള്‍, എന്നിവ നല്‍കി മൃഗസംരക്ഷണ നിയമപ്രകാരം പുനരധിവസിപ്പിക്കും.' -മന്ത്രാലയം ട്വീറ്റ് ചെയ്തു. 

ക്യാമ്പെയിനിന്റെ അടുത്ത ഘട്ടത്തില്‍ റവ്ദാത്ത് അല്‍ ഫറാസിലെ സ്ഥിരം മൃഗസംരക്ഷണകേന്ദ്രത്തിലെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം രാജ്യമെമ്പാടുനിന്നുമുള്ള തെരുവുനായ്ക്കളെയും തെരുവുപൂച്ചകളെയും കുറിച്ചുള്ള പരാതികളില്‍ നടപടി സ്വീകരിക്കും. കൂടാതെ പ്രത്യേക സംവിധാനത്തിലൂടെ തെരുവിലെ മൃഗങ്ങളെ കൈകാര്യം ചെയ്യുകയും ഇത്തരം മൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. 

സംരക്ഷണ കേന്ദ്രത്തിലെത്തിക്കാനായി പിടികൂടുന്ന മൃഗങ്ങള്‍ക്ക് പോഷകാഹാരവും ആരോഗ്യ സുരക്ഷയും നല്‍കിയിട്ടുണ്ടെന്നും പുനരധിവസിപ്പിക്കുന്നതിന് മുമ്പായി രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. രാജ്യത്തെ തെരുവുകളിലുള്ള അനേകം നായ്ക്കളെയും പൂച്ചകളെയും പുനരധിവസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള വലിയ അഭയകേന്ദ്രങ്ങളാണ് ഖത്തറില്‍ നിര്‍മ്മിക്കുന്നത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News