Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കരുതൽ വേണം,താഴെ പറയുന്ന വാർത്തകൾ വിശ്വസിക്കരുത് 

April 27, 2020

April 27, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകളും ഓൺലൈൻ തട്ടിപ്പ് ശ്രമങ്ങളും വ്യാപകമാവുന്നു. കൃത്യമായ പരിശോധനയോ സൂക്ഷ്മതയോ ഇല്ലാതെ അടിസ്ഥാനരഹിതമായ വാർത്തകൾ നൽകി വായനക്കാരെ കൂട്ടാൻ ചില ഓൺലൈൻ മാധ്യമങ്ങൾ ശ്രമിക്കുമ്പോൾ വ്യാജ ഓഫറുകൾ നൽകിയും ലിങ്കുകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുമാണ് ഓൺലൈൻ തട്ടിപ്പുകാർ സജീവമാകുന്നത്.രാജ്യത്തെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുടെ പേരിലുള്ള വലിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഇത്തരം ലിങ്കുകളിൽ പ്രവേശിക്കുന്നവർക്ക് തങ്ങളുടെ ബോബൈൽ ഫോണിലുള്ള രഹസ്യ വിവരങ്ങളും വലിയ ധനനഷ്ടവും വരെ നേരിട്ടേക്കാം.

ഖത്തറിൽ പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കേണ്ടതുണ്ടോ? ഇല്ലെങ്കിൽ വൻ തുക പിഴ നൽകേണ്ടി വരുമോ ?

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പുറത്തിറങ്ങുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ഇല്ലെങ്കിൽ ഭീമമായ തുക പിഴ ചുമത്തുമെന്നും അറിയിച്ചു കൊണ്ടുള്ള ഒരു ഉത്തരവും നിലവിലില്ല. കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ട് പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ല.എന്നാൽ ഷോപ്പിംഗിനായി മാളുകളിലോ വാണിജ്യ സ്ഥാപനങ്ങളിലോ പോകുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. മാസ്ക് ധരിക്കാതെ ഷോപ്പിങ്ങിനെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് നിർദേശമുണ്ട്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും നിർമാണ ജോലികളിൽ ഏർപെടുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം.വിവിധ മേഖലകളിൽ ഹോം ഡെലിവറി നടത്തുന്ന ജീവനക്കാർ മാസ്കും കയ്യുറയും ധരിക്കണം. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ഇനി ഒരു ഉത്തരവ് വരുന്നത് വരെ ഈ നിബന്ധനകൾ കൃത്യമായും പാലിച്ചിരിക്കണം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് 500 റിയാലിന്റെ സൗജന്യ വൗച്ചർ നൽകുന്നുണ്ടോ?

ഇത്തരമൊരു പ്രചാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി വാട്സ്ആപ് ഉൾപെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമാണ്. http://qa.lulu.smdeals.net എന്ന ലിങ്കിനൊപ്പമാണ് വാർത്ത പ്രചരിക്കുന്നത്.ഇത് വ്യാജമാണെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.500 ഡോളറിന്റെ സൗജന്യ കൂപ്പൺ നൽകുന്നതായാണ് മറ്റു പല ഗൾഫ് രാജ്യങ്ങളിലും പ്രചരിക്കുന്ന വ്യാജവാർത്ത.

 

ലുലുവിൽ രണ്ടു ലക്ഷം റിയാലിന്റെ ലക്കി ഡ്രോ: വാർത്ത ശരിയാണോ?

താങ്കൾക്ക് ലുലു ഗ്രൂപ്പിന്റെ രണ്ടുലക്ഷം റിയാലിന്റെ സമ്മാനം ലഭിച്ചിരിക്കുന്നുവെന്നും  00974 669103 09 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാനും അറിയിച്ചു കൊണ്ടാണ് ഇത്തരമൊരു സന്ദേശം വാട്സാപ്പ് വഴിയും എസ്.എം.എസ് വഴിയും പലർക്കും ലഭിക്കുന്നത്. ഇത് വ്യാജമാണ്. 

 

താങ്കളുടെ എ.ടി.എം റദ്ധാക്കിയിരിക്കുന്നു,ഉടൻ ക്രിമിനൽ അന്വേഷണ വിഭാഗവുമായി ബന്ധപ്പെടണം 

നേരത്തെ വളരെ സജീവമായിരുന്ന ഇത്തരം സന്ദേശങ്ങളും കോവിഡ് കാലത്ത് വീണ്ടും സജീവമായിട്ടുണ്ട്.സുരക്ഷാ കാരണങ്ങളാലാണ് എ.ടി.എം റദ്ധാക്കിയതെന്നും പുനഃസ്ഥാപിക്കാൻ ഉടൻ ബന്ധപ്പെടണമെന്നുമാണ് അറിയിപ്പ്.ഇത് വ്യാജമാണെന്നും വിശ്വസിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം തന്നെ പലതവണ മുന്നറിയിപ്പ് നൽകിയതാണ്.തിരിച്ചു വിൽക്കാനുള്ള മൊബൈൽ നമ്പർ സഹിതമാണ് തട്ടിപ്പിനുള്ള ശ്രമം.

 

ഖത്തർ പെട്രോളിയത്തിൽ തൊഴിലവസരം,സത്യമോ?

ഖത്തർ പെട്രോളിയത്തിൽ വലിയ വേതനത്തോടെയുള്ള തൊഴിൽ വാഗ്ദാനം ചെയ്താണ് മറ്റൊരു തട്ടിപ്പ് ശ്രമം. ഖത്തർ പെട്രോളിയത്തിന്റെ ഔദ്യോഗിക ലോഗോയും മറ്റും ദുരുപയോഗം ചെയ്ത് ഇ-മെയിൽ വഴിയാണ് ഇത്തരം വ്യാജ വാഗ്ദാനം ലഭിക്കുന്നത്. എന്നാൽ ഇത് വ്യാജമാണെന്നും കരുതിയിരിക്കണമെന്നും ഖത്തർ പെട്രോളിയം തന്നെ കമ്പനിയുടെ വെബ്‌സൈറ്റിൽ അറിയിച്ചിട്ടുണ്ട്. ഇത്തരം ഇ മെയിൽ ലഭിച്ചാൽ webmaster@qp.com.qa എന്ന വിലാസത്തിൽ വിവരം അറിയിക്കണമെന്നും ഖത്തർ പെട്രോളിയം ആവശ്യപ്പെട്ടു.ഖത്തർ പെട്രോളിയത്തിൽ നിന്നുള്ള അറിയിപ്പുകൾ @qp.com.qa എന്നവസാനിക്കുന്ന പേരിൽ മാത്രമായിരിക്കും ലഭിക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News