Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഈ വര്‍ഷം മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെയും ദേശീയ ലബോറട്ടറിയുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് അഷ്ഗല്‍

January 23, 2021

January 23, 2021

ദോഹ: ഖത്തറിലെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗല്‍ ഈ വര്‍ഷം മൂന്ന് ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മ്മാണം കൂടി പൂര്‍ത്തീകരിക്കും. ഐന്‍ ഖാലിദ്, അല്‍ സദ്, അല്‍ ഖോര്‍ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളാണ് അഷ്ഗല്‍ ഈ വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറുക. 

സാധാരണ ചികിത്സ, പ്രത്യേക ചികിത്സാവിഭാഗങ്ങള്‍, ഫിസിയോതെറാപ്പി, ദന്തചികിത്സ തുടങ്ങിയ എല്ലാ സംവിധാനങ്ങളുമുള്ള ആരോഗ്യകേന്ദ്രങ്ങളാണ് അഷ്ഗല്‍ നിര്‍മ്മിക്കുന്നത്. നിലവിലുള്ള സേവനങ്ങള്‍ക്കും പ്രദേശത്തെ ജനസംഖ്യയ്ക്കുമനുസരിച്ച് വ്യത്യസ്ത സ്ഥലങ്ങളിലാണ് പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് എന്നാണ് അഷ്ഗലിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. ഈ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്ന് വെബ്‌സൈറ്റ് പറയുന്നു. 

അടുത്തിടെയാണ് സൗത്ത് അല്‍ വക്ര ആരോഗ്യകേന്ദ്രത്തിന്റെ പ്രധാന ജോലികള്‍ അഷ്ഗല്‍ പൂര്‍ത്തിയാക്കിയത്. ബില്‍ഡിങ് പ്രൊജക്റ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ ജോലികള്‍ പൂര്‍ത്തീകരിച്ചത്. ഈ ജോലികള്‍ പൂര്‍ത്തിയായതോടെ സൗത്ത് അല്‍ വക്ര ആരോഗ്യകേന്ദ്രത്തില്‍ പ്രതിദിനം 360 ഓളം പേര്‍ക്ക് സേവനം നല്‍കാന്‍ കഴിയും. 

വെബ്‌സൈറ്റില്‍ പറയുന്നത് പ്രകാരം മെസാമീര്‍ പ്രദേശത്ത് 29,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ദേശീയ ലബോറട്ടറിയ്ക്കായുള്ള നാലു നില കെട്ടിടം അഷ്ഗല്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവിടെ ഭക്ഷ്യസുരക്ഷാ ലാബുകള്‍, പകര്‍ച്ചവ്യാധികള്‍ക്കായുള്ള ലാബുകള്‍, സ്‌പെഷ്യലൈസ്ഡ് ലാബുകള്‍, പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കും ദേശീയ ദുരന്തങ്ങള്‍ക്കുമായുള്ള അടിയന്തിര വിഭാഗം എന്നിവ പ്രവര്‍ത്തിക്കും. ദേശീയ ലബോറട്ടറിയുടെ കെട്ടിടവും ഈ വര്‍ഷം നാലാം പാദത്തില്‍ തന്നെ പൂര്‍ത്തിയാകും. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News