Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഹജ്ജ്: അറഫാ സംഗമം ജൂലൈ 19ന് ആവാന്‍ സാധ്യത

July 04, 2021

July 04, 2021

മക്ക:ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 19ന് തിങ്കളാഴ്ചയായിരിക്കാന്‍ സാധ്യതയെന്ന് സഊദിയിലെ ഗോളശാസ്ത്ര ഗവേഷകര്‍. ദുല്‍ഖഅദ് മാസത്തില്‍ മുപ്പത് ദിവസം പൂര്‍ത്തിയാക്കി ജൂലൈ 11ന് ദുല്‍ഹജ്ജ് ഒന്ന് ആകാനാണ് സാധ്യതയെന്നാണ് ഗോളശാസ്ത്ര ഗവേഷകര്‍ നല്‍കുന്ന സൂചന. ഇത് ശരിയായാല്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമം ജുലൈ 19ന് തിങ്കളാഴ്ചയും, ബലിപെരുന്നാള്‍ ജുലൈ 20ന് ചൊവ്വാഴ്ചയുമായിരിക്കും. അതിനിടെ ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്കുള്ള കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ വിതരണം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുക. ഹജ്ജ് നടക്കുന്ന അഞ്ച് ദിവസവും തീര്‍ത്ഥാടകര്‍ക്കുള്ള ഭക്ഷണങ്ങള്‍ പ്രത്യേകം പാക്കറ്റുകളിലാണ് വിതരണം ചെയ്യുക. ഇതിനായി അറുപതിനായിരത്തോളം വരുന്ന തീര്‍ത്ഥാടകര്‍ക്ക് പത്തുലക്ഷത്തോളം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും.ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി. രണ്ട് ഡോസ് വാക്‌സിനും സ്വീരിച്ചവര്‍ക്കുമാത്രമേ ഹജ്ജിന് അനുമതി നല്‍കുകയുള്ളൂ. ആദ്യ ഡോസ് സ്വീകരിച്ച തീര്‍ത്ഥാടകര്‍ക്കുള്ള രണ്ടാമത്തെ ഡോസിന്റെ വിതരണം ഇതിനകം  ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്ന് തെളിയിക്കുന്നതിനുള്ള രേഖകളുമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിയാല്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം. കൂടാതെ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ, മെനിഞ്ചറ്റിസ് എന്നീ വാക്‌സിനുകളും തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് സേവകര്‍ക്കും ആരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കുന്നുണ്ട്.

 


Latest Related News