Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
അറബ് കപ്പ്, ഖത്തറിനും ഒമാനും തകർപ്പൻ ജയം

December 07, 2021

December 07, 2021

ഫിഫ അറബ് കപ്പിൽ ഖത്തറിനും ഒമാനും ആധികാരിക വിജയം. ഇറാഖിനെ ഖത്തർ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മറികടന്നപ്പോൾ, അതേ സ്കോറിനാണ് ഒമാൻ ബഹ്റൈനെ വീഴ്ത്തിയത്. വിജയത്തോടെ ഒമാൻ ക്വാർട്ടറിലേക്ക് മുന്നേറി. ഖത്തർ നേരത്തെ തന്നെ ക്വാർട്ടർഫൈനലിൽ ഇടം ഉറപ്പിച്ചിരുന്നു.


ആദ്യ എൺപത് മിനിറ്റുകളിൽ ഗോൾ നേടാതിരുന്ന ഖത്തർ അവസാനമിനിറ്റുകളിൽ ഇറാഖ് ഗോൾമുഖത്തേക്ക് ഇരച്ചുകയറുകയായിരുന്നു. 12 മിനിറ്റുകളുടെ ഇടവേളയിലാണ് ആതിഥേയർ മൂന്ന് വട്ടം വല കുലുക്കിയത്. അൽമൊയീസ് അലി, അക്രം അഫീഫ്, ഹസ്സൻ ഖാലിദ് എന്നിവരാണ് ഗോളുകൾ നേടിയത്. മുൻസീർ അൽ അലവി, അർഷാദ് അൽ അലവി, ഖാലിദ് ഖലീഫ അൽ ഹജ്രി എന്നിവരാണ് ബഹ്റൈന് എതിരെ ഒമാന്റെ ഗോളുകൾ നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ സൗദി മൊറോക്കോയെ നേരിടും.


Latest Related News