Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സൗദിയില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും

January 05, 2021

January 05, 2021

ദോഹ:  41-ാമത് ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കുമെന്ന് അമീരി ദിവാന്‍ സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ചയാണ് ഉച്ചകോടി നടക്കുന്നത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കരാര്‍ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നേരത്തേ ഖത്തറിനു മേലുള്ള ഉപരോധം സൗദി അറേബ്യ പിന്‍വലിച്ചിരുന്നു. ഖത്തറുമായുള്ള എല്ലാ അതിര്‍ത്തികളും സൗദി അറേബ്യ തിങ്കളാഴ്ച രാത്രി മുതല്‍ തുറക്കും. ഖത്തറുമായുള്ള സൗദിയുടെ കര-ജല-വ്യോമാതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ ധാരണയായെന്ന് ഖത്തറിലുള്ള കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സാബാഹ് പറഞ്ഞു. 


Related News:  ഖത്തറിന് മേലുള്ള ഉപരോധം സൗദി അറേബ്യ അവസാനിപ്പിച്ചു; എല്ലാ അതിര്‍ത്തികളും ഇന്ന് രാത്രി മുതല്‍ സൗദി തുറക്കും


'അല്‍-ഉല ഉച്ചകോടിയുടെ പ്രസ്താവനയില്‍ ഒപ്പു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് അമീര്‍ ഖത്തര്‍ അമീറുമായും സൗദി കിരീടാവകാശിയുമായും ഫോണില്‍ സംസാരിച്ചു. ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലെ കര-ജല-വ്യോമപാതകള്‍ തുറക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ന് രാത്രി മുതല്‍ അതിര്‍ത്തികള്‍ തുറക്കപ്പെടും.' -കുവൈത്ത് വിദേശകാര്യ മന്ത്രി പറഞ്ഞു. 

ധാരണ സംബന്ധിച്ച വിശദവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഖത്തര്‍-സൗദി അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നയെഫ് ഫാലാഹ് മുബാറക്ക് അല്‍ ഹജ്‌റാഫ് പറഞ്ഞിരുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News