Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
പുതിയ ഒമാൻ ഭരണാധികാരിയുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി 

January 12, 2020

January 12, 2020

ദോഹ : ഒമാൻ ഭരണാധികാരിയായി ചുമതലയേറ്റ സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സൈദുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കൂടിക്കാഴ്ച നടത്തി. മുൻ ഭരണാധികാരി സുൽത്താൻ ബിൻ ഖാബൂസിന്റെ നിര്യാണത്തിൽ വ്യക്തിപരമായും തന്റെ രാജ്യത്തിന്റെയും അനുശോചനം അദ്ദേഹം സുൽത്താനെ അറിയിച്ചു. 

ഇന്ന് വെളുപ്പിനാണ് ഖത്തർ അമീർ ഒമാനിൽ എത്തിയത്. ഉന്നത തല പ്രതിനിധി സംഘവും അമീറിനെ അനുഗമിച്ചിരുന്നു. ഒമാനിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം അമീർ തെഹ്‌റാനിലേക്ക് തിരിക്കും.

 


Latest Related News