Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽതാനി ഖത്തറിന്റെ പുതിയ പ്രധാനമന്ത്രി  

January 28, 2020

January 28, 2020

ദോഹ : ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽതാനിയെ നിയമിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിയമന ഉത്തരവ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി ചുമതലയേൽക്കുക.

നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫാ അൽതാനിയുടെ രാജി അമീർ സ്വീകരിച്ചു. തന്റെ സേവനകാലത്ത് അമീർ നൽകിയ സഹകരണത്തിനും മാർഗനിർദേശങ്ങൾക്കും  മുൻ പ്രധാനമന്ത്രി നന്ദി അറിയിച്ചു. തന്നെ ഏൽപിച്ച  ദൗത്യം സത്യസന്ധതയോടെയും ആത്മാർത്ഥമായും നിർവഹിക്കാൻ സാധിച്ചതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

നിലവിൽ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽതാനി അമീരി ദിവാനിയുടെ പ്രധാന ചുമതല വഹിച്ചു വരികയാണ്.നേരത്തെ അമീരി ഓഫീസിന്റെ ഡയറക്റ്ററായിരുന്നു.


Latest Related News