Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
പലസ്തീന്‍ പ്രസിഡന്റ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി; ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്ക് പ്രസിഡന്റ് നന്ദി അറിയിച്ചു

December 14, 2020

December 14, 2020

ദോഹ: പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. പലസ്തീനിലെ സുപ്രധാനമായ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സഹോദരരായ പലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ നല്‍കുന്ന നിരന്തരമായ പിന്തുണയ്ക്ക് അമീറിനെ പലസ്തീന്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു. 

അമീരി ദിവാനില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളില്‍ ഏകീകരിക്കാനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൂടാതെ പ്രാദേശികവും അന്താരാഷ്ട്രവുമായ നിരവധി പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. 


Also Read: ഖത്തറിനെതിരായ ഉപരോധവും ഇറാനും മുഖ്യ അജണ്ട;ഗൾഫ് ഉച്ചകോടി ജനുവരി അഞ്ചിനെന്ന് റിപ്പോർട്ട്


രണ്ടു ദിവസത്തെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനത്തിനായി പലസ്തീന്‍ പ്രസിഡന്റ് ഇന്നലെയാണ് ദോഹയില്‍ എത്തിയത്. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മഹമൂദ് അബ്ബാസിനെയും പ്രതിനിധി സംഘത്തെയും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയും ഖത്തറിലെ പലസ്തീന്‍ അംബാസഡര്‍ മുനീം ഘാനം എന്നിവര്‍ സ്വീകരിച്ചു. 

പലസ്തീന്‍ വിദേശകാര്യ മന്ത്രി റിാദ് മാല്‍കി, ഇന്റലിജന്‍സ് മേധാവി മജെദ് ഫറജ്, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ അഫയേഴ്‌സ് മേധാവി ഹുസൈന്‍ അല്‍-ശൈഖ് എന്നിവരും പ്രസിഡന്റിനൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പലസ്തീന്‍ പ്രസിഡന്റും സംഘവും ഇന്ന് വൈകീട്ട് മടങ്ങി.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News