Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അവസാനവിമാനവും പറന്നുയർന്നു, അഫ്ഗാനിൽ ഇനി അമേരിക്കൻ സൈന്യമില്ല

August 31, 2021

August 31, 2021

രണ്ട് പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം ഒടുവിൽ ഔദ്യോഗികമായി അവസാനിച്ചു. താലിബാൻ നൽകിയ സമയപരിധിക്കും ഒരുദിനം മുൻപ് തന്നെ അമേരിക്ക തങ്ങളുടെ അവസാന സൈനിക സംഘത്തെയും തിരിച്ചെത്തിച്ചതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ഇനി മുതൽ ഖത്തറിലെ ഓഫീസ് വഴിയാകും അമേരിക്ക നയതന്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുക. 

2001ലെ കുപ്രസിദ്ധമായ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിലയുറപ്പിച്ചത്. തങ്ങളുടെ ഏറ്റവും വലിയ ശത്രുവിന്റെ പിന്മാറ്റം ആരവങ്ങളോടെയാണ് താലിബാൻ ആഘോഷിച്ചത്. അമേരിക്കൻ സൈന്യത്തെയും വഹിച്ചുള്ള അവസാനവിമാനവും പറന്നുയർന്നതിന് പിന്നാലെ പലയിടങ്ങളിലും കരിമരുന്നുപ്രയോഗങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, നൂറിനടുത്ത് അമേരിക്കൻ പൗരന്മാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ തുടരുന്നുണ്ടെന്നും ഇവരെ സഹായിക്കാൻ തങ്ങൾ എപ്പോഴും സജ്ജരാണെന്നും സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ കൂട്ടിച്ചേർത്തു.


Latest Related News