Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഉപരോധം നീങ്ങുന്നതിന്റെ സൂചനകൾ നൽകി ആറു ഗൾഫ് രാജ്യങ്ങളിലെ അംബാസിഡർമാർ ഒത്തുകൂടി 

December 17, 2020

December 17, 2020

ദോഹ : ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചു ഗൾഫ്പ്രതിസന്ധിക്ക് വിരാമമാവുന്നതിന്റെ കൂടുതൽ സൂചനകൾ പുറത്തുവരുന്നു. ഗൾഫ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം ഇതാദ്യമായി ഗൾഫ് രാജ്യങ്ങളിലെ അംബാസിഡർമാർ കുവൈത്തിൽ ഒരുമിച്ചുകൂടിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്..

ജനുവരി അഞ്ചിന് റിയാദിൽ ചേരുന്ന ഗൾഫ് ഉച്ചകോടിയെ കുറിച്ച്  ചർച്ചചെയ്യാൻ കുവൈത് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസ്സർ അൽ സബാഹ് വിളിച്ചു ചേർത്ത യോഗത്തിലാണ് ആറ് അംബാസിഡർമാരും പങ്കെടുത്തത്. ഇതാദ്യമായാണ് ആറ് അംബാസിഡർമാരും ഒരു മേശക്കു ചുറ്റുമിരുന്ന്‌ സംസാരിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.

അതേസമയം മൂന്നര വർഷമായി തുടരുന്ന ഗൾഫ് പ്രതിസന്ധിക്കു വിരാമം ഇടുമെന്ന് പ്രതീക്ഷിക്കുന്ന ഗൾഫ് ഉച്ചകോടി 2021 ജനുവരി അഞ്ചിന് സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടക്കുമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കുവൈത്തിൽ വെച്ച് നടന്ന യോഗത്തിൽ ആറ് ഗൾഫ് രാജ്യങ്ങളുടെയും ദേശീയ ദിനങ്ങൾ പ്രതീകാത്മകമായി ആഘോഷിച്ചതായും കുവൈത് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7

 


Latest Related News