Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
എംബസി രജിസ്‌ട്രേഷൻ : മറുപടി ലഭിക്കാത്തവർ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ 

May 12, 2020

May 12, 2020

ദോഹ : ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ നേരത്തെ രജിസ്റ്റർ ചെയ്തവരിൽ ഇതുവരെ ഏതെങ്കിലും തരത്തിലുള്ള മറുപടിയും ലഭിക്കാത്തവർ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ സ്ഥാനപതി പി.കുമരൻ 'ന്യൂസ്‌റൂമി'നെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി നേരിൽ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം  ഇക്കാര്യം അറിയിച്ചത്. ഇതിനായി പുതിയ ലിങ്ക് ആരംഭിച്ചിട്ടുണ്ട്.നേരത്തെ രജിസ്റ്റർ ചെയ്ത  നിരവധി അപേക്ഷകളില്‍ ഖത്തര്‍ ഐഡി നമ്പറോ വിസാ നമ്പറോ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ഇന്ത്യന്‍ എംബസി ഇന്ന് ട്വിറ്ററിൽ അറിയിച്ചിരുന്നു...രജിസ്‌ട്രേഷന്‍ ഫോം കൃത്യമായി പൂരിപ്പിച്ചുവെന്നും ഫോം സ്വീകരിച്ചതിനുള്ള ഇമെയില്‍ ലഭിച്ചുവെന്നും ഉറപ്പ് വരുത്തണമെന്നും എംബസി ട്വിറ്ററില്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയായവര്‍ക്ക് ഇമെയില്‍ ലഭിക്കും. എല്ലാ അപേക്ഷകളും പഠിച്ച ശേഷമാണ് മുന്‍ഗണനാക്രമം തീരുമാനിക്കുന്നത്. ധാരാളം അപേക്ഷകള്‍ ലഭിക്കുന്നതിനാല്‍ അടുത്ത വിമാനത്തില്‍ തന്നെ നിങ്ങളുടെ പേര് വരണമെന്നില്ലെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി അഭ്യര്‍ഥിച്ചു.
ദോഹയില്‍ നിന്ന് സാധ്യമാവുന്നത്ര വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ശ്രമം നടത്തുമെന്നും എംബസി വ്യക്തമാക്കി.
യാത്ര ചെയ്യാനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടെലഫോണ്‍ വഴിയോ ഇമെയില്‍ അല്ലെങ്കില്‍ എസ്എംഎസ് വഴിയോ ആണ് അറിയിപ്പ് ലഭിക്കുക. അതുകൊണ്ട് തന്നെ ഈ വിശദാംശങ്ങള്‍ കൃത്യമായി പൂരിപ്പിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ വിവരങ്ങള്‍ ക്രമീകരിക്കുന്നതിന്  ഇടയ്ക്ക് രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാറുണ്ട്. ലിങ്ക് ലഭ്യമല്ലെങ്കില്‍ പിന്നീട് ശ്രമിക്കാവുന്നതാണെന്നും എംബസി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News