Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഉപരോധത്തിന് മുമ്പ് ഖത്തറിനെ ആക്രമിക്കാൻ പദ്ധതി,രഹസ്യങ്ങളുടെ ചുരുളഴിച്ച് അൽ ജസീറയിൽ 'ഡിസ്റ്റൻസ് സീറോ' 

September 28, 2020

September 28, 2020

ദോഹ : ഉപരോധം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉപരോധ രാജ്യങ്ങൾ ഖത്തറിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ മന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ പറഞ്ഞു.അൽ ജസീറ ടെലിവിഷനിൽ 'ഡിസ്റ്റൻസ് സീറോ'പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാറ്റോ അംഗവും മുസ്‌ലിം രാജ്യവുമായ തുർക്കി ഖത്തറിന്റെ സഖ്യകക്ഷിയാണ്. ദോഹയിലെ അൽ ഉദൈദ് സൈനിക താവളത്തിൽ അമേരിക്കൻ, ബ്രിട്ടീഷ്, ഫ്രഞ്ച് സേനകളും ഉണ്ടായിരിക്കെ,തുർക്കി സൈനികരുടെ സാന്നിധ്യത്തിൽ മാത്രം ഉപരോധ രാജ്യങ്ങൾ അസ്വസ്ഥരാകുന്നത് എന്തുകൊണ്ടാണെന്നും അൽ അതിയ്യ ചോദിച്ചു.

ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധം മനസ്സിലാക്കിയ ഉടൻ ഖത്തറിനെതിരെ  ഉപരോധ രാജ്യങ്ങളെ പിന്തുണയ്ക്കുന്ന നിലപാടിൽ നിന്ന്  യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻമരുകയായിരുന്നുവെന്നും അൽ അതിയ്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അൽ ജസീറ സംപ്രേഷണം ചെയ്ത പരിപാടിയിൽ ഖത്തറിനെയും തുർക്കിയെയും ആക്രമിക്കാൻ പരിശീലനം നേടിയ ഈജിപ്തിലെ യു.എ.ഇ പ്രത്യേക സംഘത്തിന്റെ പേരുവിവരങ്ങൾ ഉൾപെടെ നിരവധി വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട് .ഈജിപ്ത് തലസ്ഥാനമായ കൈറോവിലെ അഹ്മദ് അബ്ദുൽ അസീസ് സ്ട്രീറ്റിലെ ഫർണിഷ്ഡ് അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചാണ് ഖത്തറിനെ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇവരുടെ ട്വിറ്റർ അക്കൗണ്ട് പിന്നീട് റദ്ദാക്കിയതായും പരിപാടിയിൽ വിശദീകരിക്കുന്നു..വാഷിംഗ്ടൺ ആസ്ഥനമായി പ്രവർത്തിക്കുന്ന എമിറാത്തി കമ്പനിയായ ഡോട്ട് ദേവ് 2016 മുതൽ ഇതിനുള്ള കർമപദ്ധതികൾ തയാറാക്കിയതായുള്ള ഖത്തറിലീക്സിലെ ഒരു മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും ഡിസ്റ്റൻസ് സീറോ പരിപാടിയിൽ അൽ ജസീറ പുറത്തുവിട്ടിട്ടുണ്ട്.വാഷിംഗ്ടണിലെ യു.എ.ഇ അംബാസിഡർ യൂസഫ് അൽ ഒതൈബ മുൻ യുഎസ് പ്രതിരോധ സെക്രട്ടറി റോബർട്ട് ഗേറ്റ്സിന് അയച്ച സന്ദേശത്തിൽ ഖത്തറിനെതിരായ ആക്രമണ പദ്ധതികളെ കുറിച്ച് അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് നൽകിയ നിർദേശങ്ങളും പരിപാടിയിൽ പരാമർശിക്കുന്നുണ്ട്.

അമേരിക്കൻ കോൺഗ്രസ്സിൽ തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെ കടന്നാക്രമിക്കാൻ ഉപരോധ രാജ്യങ്ങൾ പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന നിരവധി രഹസ്യ  സന്ദേശങ്ങൾ ഈജിപ്തിൽ നിന്ന് ചോർന്നു കിട്ടിയതായും ഡിസ്റ്റൻസ് സീറോയിൽ അവകാശപ്പെടുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News