Breaking News
അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് |
ഐഷാ അൽ തമീമിയുടെ പാചക നൈപുണ്യം ഇനി ഖത്തർ എയർവെയ്‌സ് വിമാനങ്ങളിലും ആസ്വദിക്കാം

December 08, 2022

December 08, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലെ സ്വദേശി പാചക വിദഗ്‌ധ ഐഷ അൽ തമീമിയുടെ പാചക മികവ് ഖത്തർ എയർവെയ്‌സ് യാത്രക്കാർക്കുള്ള മെനുവിൽ ഉൾപെടുത്തി.ഡിസംബർ ഒന്നാം തീയതി മുതൽ ഐഷ അൽ-തമീമിയുടെ തനത് അറേബ്യൻ വിഭവങ്ങൾ ഖത്തർ എയർവെയ്‌സ് വിമാനങ്ങളിലെ പ്രഭാത ഭക്ഷണത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.ദീർഘദൂര യാത്രകളിൽ ബിസിനസ് ക്ലാസ്  ഖത്തരി യാത്രക്കാർക്കാണ് പ്രഭാതഭക്ഷണമായി ഇവരുടെ വിഭവങ്ങൾ വിളമ്പുന്നത്.

മക്ബൂസ്, മഷ്ഖൂൽ,എന്നിങ്ങനെ പരമ്പരാഗത ഖത്തരി ഭക്ഷണത്തിന്റെ മെനുവിൽ ഉൾപെടുത്തി ഐഷാ തമീമിയുടെ രണ്ടിനം വിഭവങ്ങളാണ് യാത്രക്കാർക്ക് വിളമ്പുക.പരമ്പരാഗത ഖത്തരി പൈതൃകം ഉയർത്തിക്കാട്ടാൻ തനിക്ക് അവസരം നൽകിയ അക്ബർ അൽബേക്കറിനും ഖത്തർ എയർവെയ്‌സിനും നന്ദി അറിയിക്കുന്നതായി  ഐഷ അൽ തമീമി പ്രതികരിച്ചു..

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News