Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ |
അഫ്ഗാനിൽ സ്ഥിതി രൂക്ഷമാകുന്നു,ഇന്ന് ദോഹയിൽ നിർണായക ചർച്ച

August 11, 2021

August 11, 2021

ദോഹ: അഫ്​ഗാനിലെ രാഷ്​ട്രീയ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാവുന്നതിനിടെ ദോഹയില്‍ ഇന്ന്​ റഷ്യ, അമേരിക്ക നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച. ഖത്തറിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന അഫ്​ഗാന്‍ സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ച എന്ന നിലയിലാണ്​ അമേരിക്കയും റഷ്യയും പ​ങ്കാളികളാവുന്ന രാജ്യാന്തര സമാധാന ചര്‍ച്ചക്ക്​ ദോഹ വേദിയാവുന്നത്​. കൂടുതല്‍ രാജ്യങ്ങളെയും അന്താരാഷ്​ട്ര കക്ഷികളെയും പ​ങ്കെടുപ്പിച്ച്‌​ വിപുലീകരിച്ച സമാധാന ചര്‍ച്ചയില്‍ ഇരുരാജ്യത്തിനും പുറമെ, ഐക്യരാഷ്​ട്ര സഭ, യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍, അഫ്​ഗാന്‍െറ അയല്‍രാജ്യങ്ങളായ ചൈന, പാകിസ്​താന്‍, ഉസ്​ബകിസ്​താന്‍ എന്നിവയും പ​ങ്കെടുക്കുന്നുണ്ട്​.

 കൂടുതല്‍ പ്രവിശ്യകള്‍ കീഴടക്കി അഫ്​ഗാനില്‍ താലിബാന്‍ മുന്നേറുന്നതിനിടെ  ഏറെ പ്രതീക്ഷയോടെയാണ്​ ലോകരാജ്യങ്ങള്‍ ദോഹ ചര്‍ച്ചയെ കാണുന്നത്​. നിര്‍ണായക യോഗത്തില്‍ അഫ്​ഗാന്റെ  മറ്റൊരു അയല്‍രാജ്യമായ ഇന്ത്യക്ക്​ ക്ഷണമില്ല.യോഗത്തില്‍ പ​ങ്കെടുക്കാനായി അഫ്​ഗാനിലെ അമേരിക്കന്‍ പ്രതിനിധി സല്‍മേ ഖലില്‍സാദ്​ ചൊവ്വാഴ്​ച ദോഹയിലെത്തി. അഫ്​ഗാനിലെ പ്രത്യേക ​ദൂതന്‍ മുഹമ്മദ്​ സാദിഖ്​, അംബാസഡര്‍ മന്‍സൂര്‍ ഖാന്‍ എന്നിവരാണ്​ പാകിസ്​താനെ പ്രതിനിധാനംചെയ്​ത്​ പ​ങ്കെടുക്കുന്നത്​. സമാധാന ശ്രമങ്ങള്‍ക്കുള്ള ഹൈകൗണ്‍സില്‍ ​ചെയര്‍മാന്‍ ഡോ. അബ്​ദുല്ല അബ്​ദുല്ലയുടെ നേതൃത്വത്തിലുള്ള അഫ്​ഗാന്‍ പ്രതിനിധി സംഘവും ദോഹയിലെത്തി.

അഫ്​ഗാനിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സല്‍മി ഖലില്‍ സാദ്​ ദോഹയില്‍

അഫ്​ഗാന്‍ സൈന്യവും താലിബാനും വെടിനിര്‍ത്തണമെന്ന്​ രാജ്യാന്തര സമൂഹം ആഹ്വാനം ചെയ്യുമെന്നാണ്​ പ്രതീക്ഷ. അതേസമയം, താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പ​ങ്കെടുക്കുന്നത്​ സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന്​ അല്‍ ജസീറ റിപ്പോര്‍ട്ട്​ ചെയ്​തു.

താലിബാന്‍ അക്രമത്തിന്‍െറയും ഏറ്റുമുട്ടലിന്‍െറയും വഴി ഉപേക്ഷിച്ച്‌​​, രാഷ്​ട്രീയ പരിഹാരത്തിലേക്ക്​ വരണമെന്ന്​ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സല്‍മേ ഖലില്‍സാദ്​ ദോഹയില്‍ ആവശ്യപ്പെട്ടു. അഫ്​ഗാനിന്‍െറ സുസ്ഥിരതക്കും വികസനത്തിനും സമാധാന പാതമാത്രമാണ്​ വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചയിലൂടെ മാത്ര​േമ​ അഫ്​ഗാനിലെ നിലവിലെ രാഷ്​ട്രീയ അവസ്ഥക്ക്​ പരിഹാരം കാണാന്‍ കഴിയൂ. രാഷ്​ട്രീയ ഒത്തുതീര്‍പ്പിലൂടെ സമവായമുണ്ടാക്കാന്‍ അമേരിക്ക എല്ലാ പ്ര​ാദേശിക വിഭാഗങ്ങളുമായും അന്തര്‍ദേശീയ പങ്കാളികളുമായും സഹകരിച്ച്‌​ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലുമായി വിപുലീകൃത രാഷ്​ട്രങ്ങളുടെ സമാധാന ​ചര്‍ച്ചകള്‍ നടന്നിരു​െന്നങ്കിലും നിലവില്‍ അഫ്​ഗാനിലെ രാഷ്​ട്രീയ സാഹചര്യം കൂടുതല്‍ വഷളായതിനാല്‍ ഈ കൂട്ടായ്​മക്ക്​ ഏറെ പ്രധാന്യമുണ്ട്​. കഴിഞ്ഞ നാലു ദിവസത്തിനിടെ ആറു പ്രവിശ്യകള്‍ പിടിച്ചടക്കിയതായി ​തിങ്കളാഴ്​ച താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ അഫ്​ഗാനിസ്താനിലെ സമന്‍ഗന്‍ പ്രവിശ്യ തലസ്ഥാനമായ ഐബക്​ നഗരമാണ്​ ഏറ്റവും ഒടുവിലായി താലിബാന്‍െറ പിടിയിലായത്​. ഹെറാത്ത്​, കാന്തഹാര്‍, ഹെല്‍മന്ദ്​, കുന്ദുസ്​, സാര്‍ ഇ പുല്‍ എന്നിവ ഒരാഴ്​ചക്കിടെ താലിബാന്‍ പിടിച്ചടക്കി.അഫ്​ഗാനിലെ സമാധാന ശ്രമങ്ങള്‍ക്കായി ഖത്തറിന്‍െറ നേതൃത്വത്തില്‍ ഇതിനകംതന്നെ പല ചര്‍ച്ചകളും കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ജൂലൈയിലും ഖത്തറിന്‍െറ മധ്യസ്ഥതയില്‍ അഫ്​ഗാന്‍-താലിബാന്‍ പ്രതിനിധികള്‍ ദോഹയില്‍ യോഗം ചേര്‍ന്നിരുന്നു.


Latest Related News