Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അഫ്ഗാൻ നാടോടി ഗായകനെ താലിബാൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

August 29, 2021

August 29, 2021

കാബൂൾ : അഫ്ഗാനിസ്ഥാനിലെ നാടോടി ഗായകനായ ഫവാദ് അൻദറാബിയെ താലിബാൻ പൈശാചികമായി വധിച്ചുവെന്ന് മുൻ ആഭ്യന്തരവകുപ്പ് മന്ത്രി മസൗദ്‌ അൻദറാബി. ട്വിറ്ററിലൂടെയാണ് മുൻമന്ത്രി ഈ വാർത്ത പുറത്ത് വിട്ടത്. നേരത്തെ, ഹാസ്യതാരം നാസർ മുഹമ്മദിനെ താലിബാൻ വധിച്ചത് അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചയായിരുന്നു. അഫ്ഗാനിലെ പ്രശസ്ത പോപ്പ് ഗായിക അരിയാന സയീദ് നേരത്തെ ഇസ്താംബുളിലേക്ക് രക്ഷപെട്ടിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അരിയാന തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

താലിബാൻ ഭരണത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്ന പഞ്ച്ഷിർ താഴ്‌വരയിലെ അൻദറാബ് ഗ്രാമത്തിൽ വെച്ചാണ് ഫവാദ് കൊല്ലപ്പെട്ടത്. സംഗീതം ഇസ്‌ലാമിൽ നിഷിദ്ധമാണെന്ന നിലപാട് താലിബാൻ പല തവണ വ്യക്തമാക്കിയിട്ടുണ്ട്.. 1996-2001 കാലയളവിലെ ഭരണത്തെക്കാൾ നിലവിൽ ഭേദമാണ് താലിബാന്റെ രണ്ടാം ഭരണമെങ്കിലും, കാര്യങ്ങൾ കൈവിട്ട് പോകുമോ എന്ന ആശങ്ക പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. "ഒരു ഇസ്‌ലാം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം സംഗീതം അവന് വിലക്കപ്പെട്ടതാണ്, ആളുകളിൽ സമ്മർദ്ദം ചെലുത്താതെ തന്നെ അവർ സംഗീതം ഉപേക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ", താലിബാൻ നേതാവ് സബിഹുള്ള മുജാഹിദ് ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ചത് ഇപ്രകാരമാണ്. സ്ത്രീകളും കുട്ടികളും വീടുകളിൽ തന്നെ തുടരാനും മുജാഹിദ് ഓർമപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക


Latest Related News