Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
നടി കോഴിക്കോട് ശാരദ അന്തരിച്ചു

November 09, 2021

November 09, 2021

കോഴിക്കോട് : ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. അസുഖബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. നാടകങ്ങളിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന ശാരദ, ടെലിവിഷൻ സീരിയൽ രംഗത്തും സജീവസാന്നിധ്യമായിരുന്നു. 

1979 ല്‍ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1985-87 കാലങ്ങളില്‍ ഐ.വി. ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്ബഴം, അമ്മക്കിളിക്കൂട്, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് തുടങ്ങി എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


Latest Related News